ചലച്ചിത്രം

'അതേ, ഞാൻ വിവാഹിതനായി, എന്റെ സ്വകാര്യത മാനിക്കണം'; വിവാഹചിത്രം പുറത്തുവിട്ട് നടൻ സുരേഷ്

സമകാലിക മലയാളം ഡെസ്ക്

മിഴ് നടനും നിർമാതാവുമായ ആർകെ സുരേഷ് വിവാഹിതനായി. ബിസിനസ്സുകാരിയായ മധുവിനെയാണ് താരം ജീവിതസഖിയാക്കിയത്. ദിവസങ്ങൾക്ക് മുൻപ് പതിനഞ്ചുപേർ മാത്രം പങ്കെടുത്ത സ്വകാര്യ ചടങ്ങിൽവച്ചായിരുന്നു വിവാഹം. എന്നാൽ വിവാഹിതനായ വിവരം താരം സ്ഥിരീകരിച്ചിരുന്നില്ല. തുടർന്ന് 'രഹസ്യ വിവാഹം' വാർത്തകളിൽ നിറഞ്ഞതിന് പിന്നാലെയാണ് വിവാഹചിത്രം പങ്കുവെച്ചുകൊണ്ട് സന്തോഷ വാർത്ത താരം ആരാധകരെ അറിയിച്ചത്. 

എന്റെ ഏറ്റവും സന്തോഷകരമായ നിമിഷം നിങ്ങളോട് പങ്കുവെക്കുന്നതില്‍ സന്തോഷമുണ്ട്. അതേ, ഞാന്‍ വിവാഹിതനായി. നിങ്ങള്‍ നല്‍കിയ സ്‌നേഹത്തിനും അനുഗ്രഹത്തിനും പിന്തുണയ്ക്കും നന്ദി. എന്റെ സ്വകാര്യത മാനിക്കണമെന്ന് എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നു- വിവാഹചിത്രം പങ്കുവെച്ചുകൊണ്ട് സുരേഷ് കുറിച്ചു.

ധർമ ധുരൈ, താരൈ താപട്ടൈ തുടങ്ങിയ ചിത്രങ്ങളുടെ നിര്‍മാതാവായ സുരേഷ് വില്ലൻ റോളിലും തിളങ്ങിയിട്ടുണ്ട്. കുഞ്ചാക്കോ ബോബന്റെ ശിക്കാരി ശംഭുവിലൂടെയാണ് മലയാളത്തിലേക്ക് എത്തുന്നത്. ജോജുവിനെ നായകനാക്കി എം. പത്മകുമാർ ഒരുക്കിയ ജോസഫിന്റെ തമിഴ് റീമേക്ക് വിച്ചിത്തിരൻ ആണ് സുരേഷിന്റെ പുതിയ ചിത്രം. പത്മകുമാർ തന്നെയാണ് ചിത്രം തമിഴിൽ സംവിധാനം ചെയ്യുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹെലികോപ്റ്റര്‍ കണ്ടെത്താനായില്ല: രക്ഷാപ്രവര്‍ത്തനത്തിന് തടസമായി മോശം കാലാവസ്ഥ; പ്രസിഡന്‍റിനായി പ്രാര്‍ത്ഥിച്ച് ഇറാന്‍ ജനത

രാജ്യാന്തര ലഹരിമരുന്ന് ശൃംഖലയിലെ പ്രധാനി; കോംഗോ പൗരന്‍ അറസ്റ്റില്‍

രണ്ട് യുവാക്കള്‍ ചിറയില്‍ മുങ്ങിമരിച്ചു; അപകടം കുളിക്കാനിറങ്ങിയപ്പോള്‍

'വിദ്യാ വാഹന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണം; പരമാവധി 50 കിമീ വേഗത, കുട്ടികള്‍ക്ക് സുരക്ഷിത യാത്ര, നിദേശങ്ങളുമായി എംവിഡി

ഇടുക്കിയിൽ അതിതീവ്രമഴ: നാളെയും മറ്റന്നാളും വെക്കേഷൻ ക്ലാസുകൾക്ക് അവധി