ചലച്ചിത്രം

കറുപ്പ് സാരിയില്‍ ശ്രുതി ഹാസന്റെ നൈറ്റ് ഔട്ട്, വൈറലായി ഗ്ലാമറസ് ചിത്രങ്ങള്‍

സമകാലിക മലയാളം ഡെസ്ക്

തെന്നിന്ത്യയിലും ബോളിവുഡിലും നിരവധി ആരാധകരുള്ള താരമാണ് ശ്രുതി ഹാസന്‍. അഭിനയത്തിലൂടെ മാത്രമല്ല സംഗീതത്തിലൂടെയും താരം ഞെട്ടിക്കാറുണ്ട്. സോഷ്യല്‍ മീഡിയയില്‍ സജീവമായ ശ്രുതി ലോക്ക്ഡൗണില്‍ തന്റെ പാട്ടും വിശേഷങ്ങളുമെല്ലാം പങ്കുവെച്ചആരാധകരുടെ മനം കീഴടക്കിയിരുന്നു. ഇപ്പോള്‍ സോഷ്യല്‍ മീഡിയയെ ഹരം കൊള്ളിക്കുന്നത് താരത്തിന്റെ പുത്തന്‍ ഫോട്ടോഷൂട്ടാണ്. കറുപ്പ് സാരിയില്‍ തിളങ്ങി നില്‍ക്കുകയാണ് ശ്രുതി. 

കറുപ്പ് സാരിയില്‍ അതീവ ഗ്ലാമറസ് ലുക്കിലാണ് താരം എത്തുന്നത്. സീക്വന്‍സ് വര്‍ക്കുള്ള ബ്ലാക്ക് സാരിയെ കൂടുതല്‍ മനോഹമാക്കുന്നത്. ഡീപ് നെക്ക് ബ്ലൗസാണ്. സാരിയ്‌ക്കൊപ്പം സില്‍വറിലുള്ള നീണ്ട ഇയറിങ്‌സും മനോഹരമായ ഒരു ബ്രേയ്സ്ലറ്റുമാണ് താരം ധരിച്ചിരിക്കുന്നത്. താരത്തിന്റെ ബോള്‍ഡ് ലുക്ക് ആരാധകരുടെ മനം കീഴടക്കുകയാണ്. നൈറ്റ് ഔട്ട് എന്ന ക്യാപ്ഷനിലാണ് ശ്രുതി ഇന്‍സ്റ്റഗ്രാമില്‍ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

അടുത്തിടെ ആമസോണ്‍ പ്രൈം വിഡിയോയില്‍ പുറത്തിറങ്ങിയ പുത്തംപുതു കാലൈയിലാണ് ശ്രുതിയെ അവസാനമായി കണ്ടത്. സുഹാസിനി സംവിധാനം ചെയ്ത ചിത്രത്തില്‍ സംഗീതജ്ഞയായാണ് താരം എത്തിയത്. ചിത്രത്തെക്കുറിച്ച് മികച്ച അഭിപ്രായമാണ് പുറത്തുവരുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മേയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി

'തെറ്റിദ്ധരിപ്പിക്കുന്ന പരസ്യമാണോ, അഭിനയിക്കുന്ന സെലിബ്രിറ്റികള്‍ക്കും ഉത്തരവാദിത്വം'- സുപ്രീം കോടതി

മുഖ്യമന്ത്രിയുടെ വിദേശ യാത്ര; നാളത്തെ മന്ത്രിസഭാ ​യോ​ഗം മാറ്റിവെച്ചു