ചലച്ചിത്രം

'തല്ലി ബോധംകെടുത്തി വാനിലിട്ട് പീഡിപ്പിച്ചു', 18 വയസിലുണ്ടായ ദുരനുഭവം പറഞ്ഞ് നടന്‍

സമകാലിക മലയാളം ഡെസ്ക്

കൗമാരപ്രായത്തിൽ പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് തുറന്നു പറഞ്ഞ് ഹോളിവുഡ് നടൻ മാത്യു മകോനൗ​ഗേ. ഗ്രീന്‍ലൈറ്റ് എന്ന ഓര്‍മ്മക്കുറിപ്പിലൂടെയാണ് ചെറുപ്പകാലത്ത് അനുഭവിക്കേണ്ടിവന്ന ലൈംഗിക ചൂഷണങ്ങളെക്കുറിച്ച് താരം തുറന്നു പറഞ്ഞത്. ആദ്യമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നത് തന്റെ അനുവാദത്തോടെയല്ലായിരുന്നെന്നും താരം പറഞ്ഞു. 

15ാം വയസില്‍ ആദ്യമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടത് ഭീഷണിയെ തുടര്‍ന്നാണ്. വിവാഹത്തിന് മുന്‍പ് ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടതിന് ഞാന്‍ നരകത്തില്‍ പോകുമെന്നാണ് അന്ന് ചിന്തിച്ചിരുന്നത്. എന്നാല്‍ ഇന്ന് എനിക്ക് അറിയാം അതല്ല കേസെന്ന്. മാത്യു കുറിച്ചു. 

18ാം വയസിലാണ് താരം പീഡനത്തിന് ഇരയാകുന്നത്. തല്ലി ബോധം കെടുത്തി വാനിന്റെ പിന്നാലിട്ടാണ് ഒരു പുരുഷന്‍ ലൈംഗികമായി ഉപയോഗിക്കുന്നത്. അന്ന് 18 വയസായിരുന്നു പ്രായം. എന്നാല്‍ ഇത്തരത്തില്‍ ജീവിതത്തിലുണ്ടായ മോശം അനുഭവങ്ങള്‍ താനൊരു ഇരയാണെന്ന തോന്നലുണ്ടാക്കിയില്ലെന്നാണ് താരം പറയുന്നത്. മറിച്ച് ജീവിതത്തെ കൂടുതല്‍ പോസിറ്റീവായി കാണാന്‍ കാരണമായി. ഓസ്‌കര്‍ പുരസ്‌കാര ജേതാവായ നടന്‍ ശ്രദ്ധിക്കപ്പെടുന്നത് ഡാസ്ഡ് ആന്‍ഡ് കണ്‍ഫ്യൂസ്ഡ് ആന്‍ഡ് ഡല്ലാസ് ബയ്യേഴ്‌സ് ക്ലബ്ബിലൂടെയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി