ചലച്ചിത്രം

ആറ് വർഷം, കേക്ക് മുറിച്ച് വിവാഹവാർഷികം ആഘോഷിച്ച് ടൊവിനോയും ലിഡിയയും 

സമകാലിക മലയാളം ഡെസ്ക്

കേക്ക് മുറിച്ച് ആറാം വിവാഹവാർഷികം ആഘോഷിച്ചിരിക്കുയാണ് നടൻ ടൊവിനോ തോമസും ഭാര്യ ലിഡിയയും.  കുടുംബാംഗങ്ങൾക്കൊപ്പം സന്തോഷം പങ്കുവെക്കുന്നതിൻറെ ചിത്രം താരം സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി പങ്കുവച്ചു. ദുൽഖർ, കുഞ്ചാക്കോ ബോബൻ, ആഷിഖ് അബു തുടങ്ങി നിരവധിപ്പേർ ഇരുവർക്കും ആശംസകൾ കുറിച്ചു. 

വർഷങ്ങൾ നീണ്ട പ്രണയത്തിനൊടുവിൽ 2014ലാണ് ടൊവീനോയുടെയും ലിഡിയയുടെയും വിവാഹിതരായത്. ഇസയും തഹാനുമാണ് മക്കൾ. ഇക്കഴിഞ്ഞ ജൂൺ ആറിനാണ് തഹാൻ പിറന്നത്. 

ഈ മാസം ആദ്യം സിനിമ സെറ്റിൽ വച്ച് പരിക്കേറ്റതിനെത്തുടർന്ന് ടൊവിനോയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. കള എന്ന താരത്തിന്റെ പുതിയ ചിത്രത്തിന്റെ സെറ്റിൽ വച്ചാണ് പരിക്കുണ്ടായത്. അഞ്ച് ദിവസത്തോളം ആശുപത്രിയിൽ താരം ചിലവിട്ടു. 

ബേസിൽ ജോസഫ് സംവിധാനം ചെയ്യുന്ന 'മിന്നൽ മുരളി' ഏറെ പ്രതീക്ഷയർപ്പിക്കുന്ന ടൊവിനോ ചിത്രമാണ്. ആഷിക് അബു ഇന്നലെ പ്രഖ്യാപിച്ച 'നാരദനി'ലും ടൊവീനോ ആണ് നായകൻ. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി