ചലച്ചിത്രം

'ഒരു ബട്ടന്‍ അമര്‍ത്തുന്നതിലൂടെ ആര്‍ക്കും നിങ്ങളെ മോശക്കാരിയാക്കാനാവില്ല'; അഞ്ച് കോടി ഫോളോവേഴ്‌സിനോട് ആലിയ

സമകാലിക മലയാളം ഡെസ്ക്

ടന്‍ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണം നിരവധി ബോളിവുഡ് താരങ്ങളുടെ ജീവിതത്തിലാണ് കരിനിഴല്‍ വീഴ്ത്തിയത്. മാസങ്ങളായി സോഷ്യല്‍ മീഡിയയിലൂടെ ചീത്തവിളിയും പരിഹാസവും അനുഭവിക്കേണ്ടിവന്നവര്‍ നിരവധിയാണ്. നടി ആലിയ ഭട്ടും ശക്തമായ സൈബര്‍ ആക്രമണത്തിന് ഇരയായിരുന്നു. ഇപ്പോള്‍ തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലെ ഫോളോവേഴ്‌സിന്റെ എണ്ണം അഞ്ച് കോടി കടന്നതിന്റെ സന്തോഷത്തിലാണ് താരം. 

സ്‌പെഷ്യല്‍ ഡേയില്‍ വ്യത്യസ്തമായ കുറിപ്പാണ് താരം പങ്കുവെച്ചിരിക്കുന്നത്. കഴിഞ്ഞ കുറച്ചു മാസങ്ങളില്‍ താന്‍ മനസിലാക്കിയ കാര്യങ്ങളാണ് താരം കുറിക്കുന്നത്. സോഷ്യല്‍ മീഡിയ നമ്മെ സന്തോഷിപ്പിക്കുമെങ്കിലും അത് ഒരിക്കലും നമ്മള്‍ അല്ല. നമ്മളെ മോശക്കാരിയാക്കാന്‍ മറ്റാര്‍ക്കും അവകാശമില്ലെന്നും ആലിയ കുറിച്ചു. 

ആലിയയുടെ കുറിപ്പ്

'ഇന്ന് അഭിനന്ദിക്കേണ്ട ദിനമാണ്. എന്റെ കുടുംബത്തിനും പ്രിയപ്പെട്ടവര്‍ക്കും നന്ദി. ഇന്ന് നിങ്ങള്‍ എനിക്ക് അഞ്ച് കോടി സ്‌നേഹം നല്‍കി. നിങ്ങളെ എല്ലാവരേയും ഞാന്‍ അതിയായി സ്‌നേഹിക്കുന്നു. കഴിഞ്ഞ കുറച്ചു മാസങ്ങള്‍കൊണ്ട് ഞാന്‍ മനസിലാക്കിയ കാര്യങ്ങള്‍ പങ്കുവെക്കാന്‍ ഞാന്‍ ഈ നിമിഷം ഉപയോഗിക്കുകയാണ്. സോഷ്യല്‍ മീഡിയ നമ്മെ ബന്ധിപ്പിക്കുന്നുണ്ട്. ഇത് നമ്മെ ഉത്തേജിപ്പിക്കുകയും സന്തോഷിപ്പിക്കുകയും ചെയ്യും. എന്നാല്‍ ഇത് നമ്മള്‍ അല്ല. എനിക്ക് അയ്യായിരമോ പതിനയ്യായിരമോ അതോ അമ്പതിനായിരമോ ലവ് കിട്ടിയാലും ഞാന്‍ സന്തോഷവതിയാണ്. ആളുകളുമായി വളര്‍ത്തിയെടുക്കുന്ന ബന്ധങ്ങളിലൂടെയാണ് നമ്മുടെ ജീവിതം മുന്നോട്ടുപോകുന്നത് എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ഏറ്റവും പ്രധാനപ്പെട്ടത് നമുക്ക് സ്വയമുള്ള ബന്ധം. ഒരു ബട്ടന്റെ സ്പര്‍ശനത്തിലൂടെ നമ്മള്‍ മോശമാണെന്നോ മികച്ചതാണെന്നോ തോന്നിപ്പിക്കാന്‍ ആര്‍ക്കും അവകാശമില്ല. ഞാന്‍ പറഞ്ഞതുപോലെ ഇന്ന് അഭിനന്ദന ദിവസമാണ്. നമ്മെ തന്നെ അഭിനന്ദിക്കാന്‍ ഒരു നിമിഷം ഉപയോഗിക്കണം. നിങ്ങളുടെ മനസിനേയും ശരീരത്തെയും ഹൃദയത്തേയും ആത്മാവിനേയും പ്രശംസിക്കണം. കാരണം ലൈക്കോ ഡിസ്ലൈക്കോ ഇല്ല, ഫോളോയോ അണ്‍ഫോളോയോ ഇല്ല, ട്രോളോ പോളോ ഇല്ല. ഇതെല്ലാം നിങ്ങള്‍ ആരാണോ അതില്‍ നിന്ന് നിങ്ങളെ മാറ്റി നിര്‍ത്തും. '

താരത്തിന്റെ കുറിപ്പിന് മികച്ച കയ്യടി ആണ് ലഭിക്കുന്നത്. സെലിബ്രിറ്റികള്‍ ഉള്‍പ്പടെ നിരവധി പേരാണ് താരത്തെ പ്രശംസിച്ച് രംഗത്തെത്തിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാപ്പ് പറഞ്ഞില്ലെങ്കില്‍ രണ്ടുകോടി നഷ്ടപരിഹാരം; ശോഭയ്ക്കും സുധാകരനും നന്ദകുമാറിനും നോട്ടീസ്

ബാങ്കില്‍ നിക്ഷേപിക്കാന്‍ കൊണ്ടുവന്ന സിപിഎമ്മിന്റെ ഒരുകോടി രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തു

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

ഇവയൊന്നും ഫ്രിഡ്‌ജിൽ കയറ്റരുത്

ജോസച്ചായൻ പറഞ്ഞതിലും നേരത്തെ അങ്ങ് എത്തും; 'ടർബോ' റിലീസ് പ്രഖ്യാപിച്ചു