ചലച്ചിത്രം

മിഥുൻ മാനുവൽ ബോളിവുഡിലേയ്ക്ക്; അഞ്ചാം പാതിര ഹിന്ദി റീമേക്ക് 

സമകാലിക മലയാളം ഡെസ്ക്

കുഞ്ചാക്കോ ബോബൻ നായകനായെത്തി മലയാളത്തിൽ ഏറെ ശ്രദ്ധനേടിയ ചിത്രമായ അഞ്ചാം പാതിര ഹിന്ദിയിൽ റീമേക്കിനൊരുങ്ങുന്നു. സിനമ മലയാളത്തിൽ ഒരുക്കിയ  മിഥുൻ മാനുവൽ തന്നെയാകും ഹിന്ദിയിലും സംവിധാനം ചെയ്യുക. മിഥുന്റെ ബോളിവുഡ് അരങ്ങേറ്റ ചിത്രമാണിത്. 

റിലയൻസ് എന്റർടെയിൻമെന്റിനൊപ്പം ആഷിക് ഉസ്മാൻ ആണ് ചിത്രം ഹിന്ദിയിൽ നിർമ്മിക്കുന്നത്. തിരുവോണദിനത്തിലാണ് സിനിമയുടെ റീമേക്ക് വാർത്തയുടെ ഔദ്യോഗികപ്രഖ്യാപനം നടന്നത്.  കൂടുതൽ വിവരങ്ങൾ പിന്നീട് പുറത്തുവിടുമെന്നും മിഥുൻ പറയുന്നു.

ഡോ. അൻവർ ഹുസൈൻ എന്ന ക്രിമിനൽ സൈക്കോളജിസ്റ്റിന്റെ കഥാപാത്രമാണ് കുഞ്ചാക്കോ ബോബൻ അഭിനയിച്ചത്. ഡോ ബെഞ്ചമിൻ ലൂയിസ് എന്ന ക്രിമിനലായി ഷറഫുദീനും തകർത്തഭിനയിച്ചു. ഉണ്ണിമായ, ഇന്ദ്രൻസ്, ശ്രീനാഥ് ഭാസി, രമ്യ നമ്പീശൻ, ജിനു ജോസഫ് എന്നിവരായിരുന്നു മറ്റ് താരങ്ങൾ. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇനി ഒരുദിവസം മാത്രം; അമേഠി, റായ്ബറേലി സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാനാകാതെ കോണ്‍ഗ്രസ്

ക്ഷേത്രത്തില്‍ കൈകൊട്ടിക്കളിക്കിടെ കുഴഞ്ഞു വീണു; 67 കാരി മരിച്ചു

സ്വിമ്മിങ് പൂളില്‍ യുവതികള്‍ക്കൊപ്പം നീന്തുന്ന സ്ഥാനാര്‍ഥിയുടെ ചിത്രം; ഉത്തര്‍പ്രദേശില്‍ വിവാദം

'ഫോം ഇല്ലെങ്കിലും ഗില്ലിനു സീറ്റ് ഉറപ്പ്, സെഞ്ച്വറിയടിച്ച ഋതുരാജ് ഇല്ല! ഇതെന്ത് ടീം'

സഹോദരന്റെ സ്വപ്നം യാഥാർത്ഥ്യമാക്കി മഞ്ജു വാര്യർ: തലൈവരെ കണ്ട് മധു; വിഡിയോ