ചലച്ചിത്രം

സിക്സ് പാക്ക് ലുക്കിൽ ബോക്സറായി ടൊവിനോ; വൈറലായി ചിത്രം

സമകാലിക മലയാളം ഡെസ്ക്

ടുത്തിടെ സോഷ്യൽ മീഡിയയിൽ നിറയുന്നത് യുവതാരം ടൊവിനോ തോമസിന്റെ കിടിലൻ ചിത്രങ്ങളാണ്. മസിൽ ബോഡി കാണിച്ചുകൊണ്ടുള്ള നിരവധി ചിത്രങ്ങളാണ് ഇതിനോടകം താരം പങ്കുവെച്ചിരിക്കുന്നത്. ഇപ്പോൾ താരത്തിന്റെ മറ്റൊരു ചിത്രം കൂടി വൈറലാവുകയാണ്. ബോക്സർ ലുക്കിൽ നിൽക്കുന്ന താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രമാണ് ആരാധകരെ അമ്പരിപ്പിക്കുന്നത്. 

സിക്സ് പാക്ക് ലുക്കിൽ പഞ്ചിംഗ് പ്രാക്ടീസ് നടത്തുന്ന ചിത്രമാണ് പുറത്തുവന്നത്. താരത്തിന്റെ ശരീരഭം​ഗി വ്യക്തമാക്കുന്ന തരത്തിലുള്ള ലൈറ്റിങ്ങിലാണ് ചിത്രം പകർത്തിയിരിക്കുന്നത്.  പ്രശസ്ത ഛായാഗ്രാഹകന്‍ ജോമോന്‍ ടി ജോണാണ് ചിത്രത്തിന് പിന്നിൽ. ലോക്ക്ഡൗണിലെ ജോമോന്റെ ഫോട്ടോ​ഗ്രാഫി താൽപ്പര്യത്തെത്തുടർന്ന് പിറന്നതാണ് ഫോട്ടോഷൂട്ട് എന്നാണ് ടൊവിനോ കുറിച്ചിരിക്കുന്നത്. 

കൂടാതെ തന്റെ ഫിറ്റ്നസ് ട്രെയിനർ അലി അസ്‍കറിനും ടൊവീനോ നന്ദി പറഞ്ഞിട്ടുണ്ട്. ലോക്ക്ഡൗണിൽ തന്നെ പ്രോത്സാഹിപ്പിച്ച് തന്നെ ഫിറ്റാക്കി നിർത്തിയത് അദ്ദേഹമാണെന്നാണ് താരം പറയുന്നത്. എന്തായാലും ആരാധകരുടെ കയ്യടി നേടുകയാണ് ചിത്രം. മലയാള സിനിമയുടെ മസിൽമാനാണ് ടൊവിനോ എന്നാണ് ആരാധകർ പറയുന്നത്. ലോക്ക്ഡൗണിൽ നിരവധി ജിമ്മിൽ നിന്നുള്ള നിരവധി ചിത്രങ്ങളും വിഡിയോയുമാണ് താരം പങ്കുവെച്ചത്. ഇതെല്ലാം വൈറലായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹെലികോപ്റ്റര്‍ കണ്ടെത്താനായില്ല: രക്ഷാപ്രവര്‍ത്തനത്തിന് തടസമായി മോശം കാലാവസ്ഥ; പ്രസിഡന്‍റിനായി പ്രാര്‍ത്ഥിച്ച് ഇറാന്‍ ജനത

രാജ്യാന്തര ലഹരിമരുന്ന് ശൃംഖലയിലെ പ്രധാനി; കോംഗോ പൗരന്‍ അറസ്റ്റില്‍

രണ്ട് യുവാക്കള്‍ ചിറയില്‍ മുങ്ങിമരിച്ചു; അപകടം കുളിക്കാനിറങ്ങിയപ്പോള്‍

'വിദ്യാ വാഹന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണം; പരമാവധി 50 കിമീ വേഗത, കുട്ടികള്‍ക്ക് സുരക്ഷിത യാത്ര, നിദേശങ്ങളുമായി എംവിഡി

ഇടുക്കിയിൽ അതിതീവ്രമഴ: നാളെയും മറ്റന്നാളും വെക്കേഷൻ ക്ലാസുകൾക്ക് അവധി