ചലച്ചിത്രം

റെയ്ഡിന് പിന്നാലെ സുശാന്തിന്റെ മാനേജർ സാമുവൽ മിറാൻഡ എൻസിബി കസ്റ്റഡിയിൽ

സമകാലിക മലയാളം ഡെസ്ക്

മുംബൈ; സുശാന്ത് സിങ് രാജ്പുത്തിന്റെ മുൻ മാനേജർ സാമുവൽ മിറാൻഡയെ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ (എൻസിബി) കസ്റ്റഡിയിലെടുത്തു. സാമുവലിന്റെ വീട്ടിൽ റെയ്ഡ് നടത്തിയതിന് പിന്നാലെയാണ് കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ ദിവസം അറസ്റ്റിലായ ലഹരി മരുന്ന് ഇടപാടുകാരൻ സഈദ് വിലാത്രയുമായി സാമുവൽ മിറാൻഡയ്ക്കും സുശാന്തിന്റെ കാമുകി റിയ ചക്രവർത്തിയുടെ സഹോദരൻ ഷോവിക്കിനും ബന്ധമുണ്ടെന്ന അന്വേഷണ ഏജൻസി നേരത്തെ വ്യക്തമാക്കിയിരുന്നു. അതിന് പിന്നാലെയാണ് റെയ്ഡ് നടന്നത്. 

സുശാന്തിന്റെ ഹൗസ് കീപ്പിങ് മാനേജരായിരുന്നു സാമുവൽ. കഴിഞ്ഞ വർഷം മെയിൽ റിയ ചക്രബർത്തിയാണ് ഇയാളെ സുശാന്തിന്റെ വീട്ടിൽ ജോലിക്ക് നിയമിക്കുന്നത്. വീട്ടിലെ ചിലവുകളെല്ലാം നോക്കിയിരുന്നത് സുശാന്തായിരുന്നു. സുശാന്തിന്റെ പണം തട്ടിയെടുക്കാനും മയക്കുമരുന്ന് വിതരണം ചെയ്യാനും റിയയെ സഹായിച്ചത് സാമുവലാണെന്നാണ് താരത്തിന്റെ കുടുംബത്തിന്റെ ആരോപണം. 

റിയയുടെ സഹോദരന് മയക്കുമരുന്ന് സംഘവുമായി ബന്ധമുണ്ടെന്ന് റിപ്പോർട്ടുകളെ തുടർന്ന് നടി റിയയുടെ വീടും സർച്ച് ചെയ്തിരുന്നു. അറസ്റ്റിലായ സഈദ് വിലാത്ര സാമുവേൽ മിരാൻഡയ്ക്കും ഷോവിക് ചക്രവർത്തിക്കും കഞ്ചാവ് എത്തിച്ചിരുന്നതായാണ് വിവരം. ഇയാളും ഷോവിക്കും തമ്മിലുള്ള വാട്സാപ് സന്ദേശങ്ങൾ എൻസിബി കണ്ടെടുത്തിരുന്നു. ലഹരി മരുന്ന് ഉപയോഗം, കടത്ത് എന്നിവയുമായി ബന്ധപ്പെട്ട് റിയയുടെ ഫോണിൽ നിന്നു വാട്സാപ് ചാറ്റ് കണ്ടെടുത്തെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറിയിച്ചതിനെ തുടർന്നാണ് ലഹരി മരുന്ന് മാഫിയയിലേക്കും എൻസിബി അന്വേഷണം ആരംഭിച്ചത്. റിയ ചക്രവർത്തിയും ഗോവയിലെ ഹോട്ടൽ നടത്തിപ്പുകാരനുമായ ഗൗരവ് ആര്യയുമായുള്ള ചാറ്റാണ് ഇഡി കണ്ടെടുത്തത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഖലിസ്ഥാൻ ഭീകരൻ നിജ്ജറിന്റെ കൊലപാതകം; 3 ഇന്ത്യൻ പൗരൻമാർ അറസ്റ്റിൽ

കൊല്‍ക്കത്തയില്‍ സൂപ്പര്‍ പോര്; ഐഎസ്എല്‍ ഗ്രാന്‍ഡ് ഫിനാലെ ഇന്ന്

കിടപ്പുരോഗിയായ ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തി; ഭര്‍ത്താവ് കസ്റ്റഡിയില്‍

സ്വര്‍ണ വിലയില്‍ വര്‍ധന, പവന് 80 രൂപ ഉയര്‍ന്നു

എസിയുടെ തണുപ്പ് 26 ഡിഗ്രിക്ക് മുകളില്‍ സെറ്റ് ചെയ്യുക; 9 മണി കഴിഞ്ഞ് അലങ്കാരദീപങ്ങള്‍ വേണ്ട; വൈദ്യുതി നിയന്ത്രണം ഇങ്ങനെ