ചലച്ചിത്രം

പാർക്കിൽ വ്യായാമം ചെയ്യാനെത്തിയ നടിക്ക് നേരെ കയ്യേറ്റ ശ്രമം; വിഡിയോയിലൂടെ സഹായം അഭ്യർത്ഥിച്ച് താരം

സമകാലിക മലയാളം ഡെസ്ക്

ബാം​ഗളൂർ; വ്യായാമം ചെയ്യുന്നതിനായി പാർക്കിൽ എത്തിയ സിനിമ നടിക്കുനേരെ നാട്ടുകാരുടെ കയ്യേറ്റശ്രമം. മോശം വസ്ത്രം ധരിച്ചെന്നും ലഹരിമാഫിയയുമായി ബന്ധമുണ്ടെന്നും ആരോപിച്ചാണ് നടിയെ ഉപദ്രവിക്കാൻ ശ്രമിച്ചത്. കന്നട നടി സംയുക്ത ഹെഗ്ഡേ ഉപദ്രവത്തിന് ഇരയായത്. വെള്ളിയാഴ്ച രാവിലെ ബെംഗലുരുവിലെ എച്ച്എസ്ആര്‍ ലേ ഔട്ടിലെ അഗരാ തടാകത്തിന് സമീപത്തെ പാര്‍ക്കില്‍ വ്യായാമത്തിയപ്പോഴായിരുന്നു സംഭവം. 

ഹുലാ ഹൂപ്സ് പ്രാക്ടീസ് ചെയ്യുന്നതിന് വേണ്ടിയാണ് നടിയും സുഹൃത്തുക്കളും പാർക്കിൽ എത്തിയത്. സ്പോർട്സ് വേഷമാണ് നടി ധരിച്ചിരുന്നത്. എന്നാൽ അശ്ലീല വേഷം ധരിച്ചെന്ന് ആരോപിച്ച് ഒരു സ്ത്രീ ഇവരെ അസഭ്യം പറഞ്ഞതോടെയാണ് സംഭവങ്ങളുടെ തുടക്കം. തുടർന്ന് നടിയേയും സുഹൃത്തുക്കളേയും ഉപദ്രവിക്കാനും അവർ എത്തി.  ഇത്തരം വേഷത്തില് നടന്ന് ആരെങ്കിലും ഉപദ്രവിച്ചാല്‍ കരഞ്ഞിട്ട് കാര്യമില്ലെന്ന് പറഞ്ഞ് ഇവര്‍ ബഹളം വച്ചതോടെ കുറേ ആളുകൾ കൂടാൻ തുടങ്ങി. 

അതിനിടെ നടിയ്ക്ക് വിവാദമായിക്കൊണ്ടിരിക്കുന്ന ലഹരി മാഫിയയുമായി ബന്ധമുണ്ടെന്നായി അവരുടെ ആരോപണം. പ്രശ്നം രൂക്ഷമായതോടെ പൊലീസ് എത്തിയെങ്കിലും താരത്തിന് എതിരെയുള്ള അധിക്ഷേപം തുടർന്നു. അതോടെ സംയുക്ത ഇൻസ്റ്റ​ഗ്രാമിൽ വിഡിയോ പോസ്റ്റ് ചെയ്തു. തങ്ങളെ സഹായിക്കണമെന്നും അകാരണമായി ഉപദ്രവിക്കാൻ ശ്രമിക്കുകയാണ് എന്നുമാണ് താരം പറഞ്ഞത്. കൂടാതെ അസഭ്യം പറയുന്നവരേയും താരം വിഡിയോയിൽ കാണിക്കുന്നുണ്ട്. സംഭവങ്ങള്‍ താരം സമൂഹമാധ്യമങ്ങളിലൂടെ പുറത്ത് വിട്ടതും തടിച്ച് കൂടിയവരെ പ്രകോപിപ്പിച്ചു. നടിക്കും സുഹൃത്തുക്കൾക്കുമെതിരെ കേസ് എടുക്കണം എന്നാവശ്യപ്പെട്ട് ബഹളമുണ്ടാക്കിയ നാട്ടുകാരെ ഒടുവില്‍ പൊലീസ് ഇടപെട്ടാണ് പിന്തിരിപ്പിച്ചത്. 

അതിന് പിന്നാലെ തങ്ങളെ ആദ്യം ഉപദ്രവിച്ച സ്ത്രീയെക്കുറിച്ച് വ്യക്തമാക്കിക്കൊണ്ട് സംയുക്ത രം​ഗത്തെത്തി. കൂടാതെ നിരവധി വിഡിയോകളും താരം പങ്കുവെച്ചിട്ടുണ്ട്. താരത്തിന് പിന്തുണയുമായി പ്രമുഖ താരങ്ങളുൾപ്പടെ നിരവധി പേരാണ് രം​ഗത്തെത്തിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹെലികോപ്റ്റര്‍ കണ്ടെത്താനായില്ല: രക്ഷാപ്രവര്‍ത്തനത്തിന് തടസമായി മോശം കാലാവസ്ഥ; പ്രസിഡന്‍റിനായി പ്രാര്‍ത്ഥിച്ച് ഇറാന്‍ ജനത

രാജ്യാന്തര ലഹരിമരുന്ന് ശൃംഖലയിലെ പ്രധാനി; കോംഗോ പൗരന്‍ അറസ്റ്റില്‍

രണ്ട് യുവാക്കള്‍ ചിറയില്‍ മുങ്ങിമരിച്ചു; അപകടം കുളിക്കാനിറങ്ങിയപ്പോള്‍

'വിദ്യാ വാഹന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണം; പരമാവധി 50 കിമീ വേഗത, കുട്ടികള്‍ക്ക് സുരക്ഷിത യാത്ര, നിദേശങ്ങളുമായി എംവിഡി

ഇടുക്കിയിൽ അതിതീവ്രമഴ: നാളെയും മറ്റന്നാളും വെക്കേഷൻ ക്ലാസുകൾക്ക് അവധി