ചലച്ചിത്രം

'പണ്ട് ഞാന്‍ മമ്മൂക്കയുടെ കോണ്ടസ കാറിന് പിന്നാലെ ഓടിയിട്ടുണ്ട്'; പിറന്നാള്‍ ആശംസകളുമായി ഹരിശ്രീ അശോകന്‍; വിഡിയോ

സമകാലിക മലയാളം ഡെസ്ക്


ലയാളത്തിന്റെ പ്രിയനടന്‍ മമ്മൂട്ടിയ്ക്ക് പിറന്നാള്‍ ആശംസകളുമായി ഹരിശ്രീ അശോകന്‍. ഫേയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത വിഡിയോയിലൂടെയാണ് പിറന്നാള്‍ ആശംസകള്‍ അറിയിച്ചത്. പണ്ട് താന്‍ മമ്മൂക്കയെ കാണാന്‍ അദ്ദേഹത്തിന്റെ കോണ്ടസ കാറിന് പിന്നാലെ ഓടിയിട്ടുണ്ടെന്നാണ് ഹരിശ്രീ അശോകന്‍ പറയുന്നത്. അഭിനയത്തിന്റേയും സ്‌നേഹത്തിന്റേയും ചക്രവര്‍ത്തിയാണ് മമ്മൂക്കയെന്നും ഹരിശ്രീ അശോകന്‍ പറഞ്ഞു. 

ഹരിശ്രീ അശോകന്റെ വാക്കുകള്‍

പണ്ട് ഞാന്‍ മമ്മൂക്കയെ കാണാന്‍ വേണ്ടി മമ്മൂക്കയുടെ കോണ്ടസ കാറിന്റെ പിന്നാലെ ഓടിയിട്ടുണ്ട്. പിന്നീട് മഹാഭാഗ്യമെന്നു പറയട്ടേ അദ്ദേഹത്തിനൊപ്പം ഒരു സിനിമയില്‍ അഭിനയിക്കാനുള്ള അവസരം കിട്ടി. അതിനു ശേഷം കുറേ സിനിമകളില്‍ അഭിനയിച്ചു. അഭിനയത്തിന്റെ ചക്രവര്‍ത്തിയാണ്, അതുപോലെ സ്‌നേഹത്തിന്റേയും ചക്രവര്‍ത്തിയാണ്. ആ നല്ല മനുഷ്യന്റെ, ഞങ്ങളുടെ മമ്മൂക്കയുടെ മലയാളത്തിന്റെ മമ്മൂക്കയുടെ, കേരളത്തിന്റെ മമ്മൂക്കയുടെ, ഭാരതത്തിന്റെ മമ്മൂക്കയുടെ പിറന്നാള്‍ ദിനമാണ് ഇന്ന്. മമ്മൂക്കയ്ക്ക് എന്റെയും എന്റെ കുടുംബത്തിന്റെയും പിറന്നാള്‍ ആശംസകള്‍ നേരുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്

മേയർ ആര്യ രാജേന്ദ്രന് നേരെ സൈബർ ആക്രമണം; അശ്ശീല സന്ദേശം അയച്ചയാൾ പിടിയിൽ