ചലച്ചിത്രം

തെറ്റു പറ്റി, എന്തു വസ്ത്രം ധരിക്കണമെന്നത് അവരുടെ ഇഷ്ടം; മാപ്പു പറഞ്ഞ് കവിത റെഡ്ഡി, അംഗീകരിക്കുന്നതായി സംയുക്ത

സമകാലിക മലയാളം ഡെസ്ക്

ടി സംയുക്ത ഹെഗ്‌ഡെയ്ക്കും സുഹൃത്തുക്കൾക്കുമെതിരെ കൈയ്യേറ്റ ശ്രമം നടത്തിയ സംഭവത്തിൽ മാപ്പ് പറഞ്ഞ് ആക്ടിവിസ്റ്റ് കവിതാ റെഡ്ഡി. സംഭവത്തിൽ കവിതയ്ക്കെതിരെ സംയുക്ത പരാതി നൽകിയിരുന്നു. ഇതേതുടർന്ന് കവിത നടത്തിയ ഖേദപ്രകടനം സംയുക്ത അം​ഗീകരിച്ചു.

പൊതുസ്ഥലത്ത് സ്‌പോർട്‌സ് ബ്രായും പാന്റ്‌സും ധരിച്ച് വ്യായാമം ചെയ്തതിനായിരുന്നു നടിയെയും സുഹൃത്തുക്കളെയും കവിതയും ഒരു കൂട്ടം ആളുകളും ആക്രമിക്കാൻ ശ്രമിച്ചത്. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിലൂടെ സംയുക്ത തന്നെയാണ് ഇക്കാര്യം പുറംലോകത്തെ അറിയിച്ചത്. വെള്ളിയാഴ്ച രാവിലെ ബെംഗലുരുവിലെ എച്ച്എസ്ആർ ലേ ഔട്ടിലെ അഗരാ തടാകത്തിന് സമീപത്തെ പാർക്കിൽ വ്യായാമത്തിയപ്പോഴായിരുന്നു സംഭവം.

സെപ്റ്റംബർ നാലിന് നടന്ന സംഭവം തെറ്റായിപ്പോയെന്ന് കുറിച്ചാണ് കവിത റെഡ്ഡി ഖേദം പ്രകടിപ്പിച്ചത്. സംയുക്ത ഹെഗ്‌ഡെയും അവരുടെ സുഹൃത്തുക്കളും സുരക്ഷിതമായ സ്ഥലത്തായിരുന്നു, അത് ലംഘിക്കപ്പെട്ടു. പാർക്കിൽ നടന്ന എല്ലാത്തിനും ഞാൻ സംയുക്തയോടും അവരുടെ സുഹൃത്തുക്കളോടും മറ്റെല്ലാവരോടും നിരുപാധികമായി ക്ഷമ ചോദിക്കുന്നു, കവിത കുറിച്ചു. ഒരു സ്ത്രീ എന്ത് വസ്ത്രം ധരിക്കണമെന്നും എങ്ങനെ പെരുമാറണമെന്നും പറയാൻ ആർക്കും അവകാശമില്ല. സംഭവത്തെക്കുറിച്ചുളള എന്റെ സോഷ്യൽ മീഡിയ പോസ്റ്റുകളിൽ ഞാൻ ഖേദിക്കുന്നു, ഒപ്പം അത് പിൻവലിക്കുകയും ചെയ്യുന്നു കവിത റെഡ്ഡി പറഞ്ഞു.

ഹുലാ ഹൂപ്സ് പ്രാക്ടീസ് ചെയ്യുന്നതിന് വേണ്ടിയാണ് നടിയും സുഹൃത്തുക്കളും പാർക്കിൽ എത്തിയത്. അശ്ലീല വേഷം ധരിച്ചെന്ന് ആരോപിച്ചാണ് കവിതാ റെഡ്ഡി ഇവരെ ചോദ്യം ചെയ്തത്. വിവാദമായിക്കൊണ്ടിരിക്കുന്ന ലഹരി മാഫിയയുമായി നടിക്ക് ബന്ധമുണ്ടെന്നും കവിതയും കൂട്ടരും ആരോപിച്ചു. ലൈവ് വീഡിയോയിലൂടെ സംഭവം പുറം ലോകത്തെ അറിയിച്ച നടി തന്റെ വസ്ത്രമാണ് ആക്രമണത്തിന് കാരണമെങ്കിൽ നിങ്ങളിത് കാണൂ എന്ന് പറഞ്ഞ് വസ്ത്രമഴിച്ച് പ്രതിഷേധിക്കുകയും ചെയ്തിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാപ്പ് പറഞ്ഞില്ലെങ്കില്‍ രണ്ടുകോടി നഷ്ടപരിഹാരം; ശോഭയ്ക്കും സുധാകരനും നന്ദകുമാറിനും നോട്ടീസ്

ബാങ്കില്‍ നിക്ഷേപിക്കാന്‍ കൊണ്ടുവന്ന സിപിഎമ്മിന്റെ ഒരുകോടി രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തു

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

ഇവയൊന്നും ഫ്രിഡ്‌ജിൽ കയറ്റരുത്

ജോസച്ചായൻ പറഞ്ഞതിലും നേരത്തെ അങ്ങ് എത്തും; 'ടർബോ' റിലീസ് പ്രഖ്യാപിച്ചു