ചലച്ചിത്രം

'അനുരാഗോ ഞാനോ പെണ്ണായിരുന്നെങ്കില്‍ ഞങ്ങള്‍ വിവാഹം കഴിക്കുമായിരുന്നു'; തുറന്നു പറഞ്ഞ് നവാസുദ്ദീന്‍

സമകാലിക മലയാളം ഡെസ്ക്

ബോളിവുഡിലെ മികച്ച നടന്മാരില്‍ ഒരാളായ നവാസുദ്ദീന്‍ സിദ്ധീഖിയും മികച്ച സംവിധായകരില്‍ ഒരാളായ അനുരാഗ് കശ്യപും തമ്മില്‍ അടുത്ത ബന്ധമാണ് ഉള്ളത്. 2004 ല്‍ ബ്ലാക്ക് ഫ്രൈഡേയിലൂടെ തുടങ്ങിയ ഇവരുടെ സൗഹൃദം ഇപ്പോഴും തുടരുകയാണ്. കരിയറില്‍ മാത്രമല്ല ജീവിതത്തിലും ഇരുവരും തമ്മില്‍ മികച്ച ബന്ധമാണ് സൂക്ഷിക്കുന്നത്. തങ്ങളില്‍ ഒരാള്‍ പെണ്ണായിരുന്നെങ്കില്‍ വിവാഹം കഴിക്കുമായിരുന്നു എന്നാണ് അനുരാഗുമായുള്ള ബന്ധത്തെക്കുറിച്ച് നവാസുദ്ദീന്‍ തന്റെ ആത്മകഥയില്‍ എഴുതിയിരിക്കുന്നത്. 

ഈ വര്‍ഷങ്ങള്‍ക്കിടയില്‍ ചില സമയങ്ങളില്‍ അനുരാഗ് എന്നോട് പറയും, നിങ്ങള്‍ എന്റെ ഐറ്റം ഗേളാണെന്ന്. ഇന്നും അത് പറഞ്ഞ് അവന്‍ എന്നെ കളിപ്പിക്കാറുണ്ട്. തമാശയ്ക്ക് ഞങ്ങള്‍ പറയാറുണ്ട്, ഞങ്ങള്‍ തമ്മില്‍ മനോഹരമായ വിവാഹബന്ധമുണ്ടാകുമായിരുന്നെന്ന്. അത് സത്യമാണ്. ഞങ്ങളില്‍ ഒരാള്‍ പെണ്‍കുട്ടിയായിരുന്നെങ്കില്‍ ഞങ്ങള്‍ വിവാഹം കഴിക്കുമായിരുന്നു.- നവാസുദ്ദീന്‍ പറഞ്ഞു. 

അനുരാഗിന്റെ ഗാങ്‌സ് വാസ്സേപൂരിലെ നവാസുദ്ദീന്റെ പ്രകടനം മികച്ച അഭിനേതാവ് എന്ന നിലയില്‍ അടയാളപ്പെടുത്തുന്നതായിരുന്നു. സീരിയല്‍ കില്ലര്‍ ത്രില്ലര്‍ രമണ്‍ രാഘവ് 2.0 ത്തിലാണ് ഇരുവരും ഒന്നിച്ചത്. അടുത്തിടെ നെറ്റ്ഫഌക്‌സിലൂടെ റിലീസ് ചെയ്ത സാക്രഡ് ഗെയിംസിലും ഇരുവരും മറ്റൊരു മികച്ച കൂട്ടുകെട്ട് സമ്മാനിച്ചിരുന്നു. ഇന്ന് ജന്മദിനം ആഘോഷിക്കുകയാണ് അനുരാഗ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ശക്തമായ മഴ, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ റെഡ് അലര്‍ട്ട്; ഇന്നും നാളെയും അതിതീവ്രം

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വീണ്ടും ശസ്ത്രക്രിയ പിഴവ്, പൊട്ടലില്ലാത്ത കൈയില്‍ കമ്പിയിട്ടു

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്