ചലച്ചിത്രം

മാസ്‌ക് അണിഞ്ഞ് ബ്യൂട്ടിപാര്‍ലറില്‍ ദീപിക പദുക്കോണ്‍; പുതിയ ലുക്കില്‍ തിളങ്ങി താരം; വൈറല്‍

സമകാലിക മലയാളം ഡെസ്ക്

കോവിഡ് വ്യാപനം രൂക്ഷമായതോടെ ബ്യൂട്ടിപാര്‍ലറില്‍ പോകാതെ സ്വന്തമായി ഹെയര്‍ സ്‌റ്റൈലും മേക്കപ്പുമെല്ലാം പരീക്ഷിച്ചവര്‍ നിരവധിയാണ്. എന്നാല്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത് ബോളിവുഡ് സുന്ദരി ദീപിക പദുക്കോണിന്റെ സലൂണ്‍ സന്ദര്‍ശനം. എല്ലാ നിയന്ത്രണങ്ങളും പാലിച്ചാണ് താരം എത്തിയത്. താരത്തിന്റെ ഹെയര്‍ സ്റ്റൈലിസ്റ്റ് തന്നെയാണ് ചിത്രങ്ങള്‍ പങ്കുവെച്ചത്. 

കറുത്ത ടീഷര്‍ട്ടും മാസ്‌കും അണിഞ്ഞാണ് ദീപിക ഹെയര്‍ സ്റ്റൈലിസ്റ്റായ ക്ലാരബെല്ല സല്‍ഡന്‍ഹയുടെ സലൂണില്‍ എത്തിയത്. കണ്ണാടിയിലൂടെ തന്റെ ചിത്രങ്ങള്‍ പകര്‍ത്തുകയാണ് ദീപിക. ഗോള്‍ഡന്‍ ഹൈലൈറ്റ് നല്‍കിയതിനൊപ്പം ഹെയര്‍ കട്ടും ചെയ്തിട്ടുണ്ട്. എന്തായാലും പുതിയ ലുക്കില്‍ അതിസുന്ദരിയാണ് താരം. 

ദീപികയ്ക്ക് പുതിയ ലുക്ക് നല്‍കുന്നതില്‍ എപ്പോഴും സന്തോഷമുണ്ട്. എന്താണ് വേണ്ടതെന്നും എങ്ങനെയാണ് ചെയ്യേണ്ടതെന്നും താരത്തിന് അറിയാമെന്നും പറഞ്ഞുകൊണ്ടുള്ള കുറിപ്പിലാണ് ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. നിരവധി ആരാധകരാണ് താരത്തിന്റെ പുതിയ ലുക്കിനെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുന്നത്. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതുമുതല്‍ ഭര്‍ത്താവ് രണ്‍വീര്‍ സിങ്ങിനൊപ്പം മുംബൈയിലെ വീട്ടിലാണ് താരം. അടുത്തിടെ തന്റെ മാതാപിതാക്കളെ കാണാന്‍ ഇരുവരും ബാംഗ്ലൂരില്‍ പോയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് എന്തിന് കെജരിവാളിനെ അറസ്റ്റ് ചെയ്തു? ഇഡിയോട് വിശദീകരണം ചോദിച്ച് സുപ്രീംകോടതി

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

''ഇവിടം നിറയെ കാടല്ലേ, കാട്ടില്‍ നിറയെ ജിറാഫല്ലേ. വഴിയില്‍ നിറയെ കടയല്ലേ? ഹക്കുണ മത്താത്ത''

രം​ഗണ്ണന്റെയും പിള്ളരുടെയും 'അർമ്മാദം'; ആവേശത്തിലെ പുതിയ വിഡിയോ ​ഗാനം പുറത്ത്

കൊല്ലത്ത് ഇടിമിന്നലേറ്റ് 65കാരന്‍ മരിച്ചു, ഒരാള്‍ക്ക് പരിക്ക്