ചലച്ചിത്രം

'എന്റെ പൊന്നോ നമിച്ചു, നിന്റെ പകുതി ഊർജം എനിക്കുണ്ടായിരുന്നെങ്കിൽ'; ശർവാനിക്ക് കയ്യടിച്ച് അമല പോൾ

സമകാലിക മലയാളം ഡെസ്ക്

സോഷ്യൽ മീഡിയയിലെ വൈറൽ താരമാണ് ശർവാനി. രസകരമായ സംസാര രീതിയും വിമർശനങ്ങളോടുള്ള മറുപടിയുമാണ് ശർവാനിയെ ശ്രദ്ധേയയാക്കിയത്. അതിനൊപ്പം ചീത്തവിളിയും വിമർശനവുമെല്ലാം കേൾക്കാറുണ്ടെങ്കിലും അതിനോടുള്ള ശർവാനിയുടെ പ്രതികരണം വൈറലാവാറുണ്ട്. ഇപ്പോൾ ശർവാനിയെ പ്രശംസിച്ചുകൊണ്ട് രം​ഗത്തെത്തിയിരിക്കുകയാണ് നടി അമല പോൾ. വിമർശകന് സോഷ്യൽ മീഡിയ താരം നൽകുന്ന മറുപടി കണ്ട് നമിച്ചുപോയെന്നാണ് അമല ഇൻസ്റ്റ​ഗ്രാമിൽ കുറിക്കുന്നത്.

ശർവാനിയുടെ വിഡിയോ ഷെയർ ചെയ്തുകൊണ്ടാണ് താരത്തിന്റെ കുറിപ്പ്. ശർവാണിയുടെ പകുതി ഊർജം തനിക്കുണ്ടായിരുന്നെങ്കിൽ എന്നും താരം കുറിക്കുന്നുണ്ട്. എന്റെ പൊന്നോ നമിച്ചു പൊളി മോള്‍. നിന്റെ ഊര്‍ജ്ജത്തിന്റെ പകുതിയെങ്കിലും എനിക്കുണ്ടായിരുന്നെങ്കില്‍. ഏറ്റവും തമാശയായിട്ടാണ് അവള്‍ അത് ചെയ്യുന്നത്. മുന്നോട്ടു കുതിക്കൂ സോള്‍ റോക്കര്‍ എന്നാണ് അമല പോള്‍ കുറിച്ചത്.

റിയാക്ഷന്‍ വിഡിയോയിലൂടെ കയ്യടി നേടുന്ന താരമാണ് ശര്‍വാണി. പേജിൽ വന്ന കമന്റിന് മറുപടി കൊടുക്കാത്തതിനെത്തുടർന്ന് അസഭ്യവർഷം ചൊരിഞ്ഞ വ്യക്തിക്ക് തക്കതായ മറുപടി നൽകുന്ന ശർവാനിയാണ് വിഡിയോയിൽ. 'മര്യാദയ്ക്ക് നാളെ തന്നെ മറുപടി തന്നോളണം' എന്ന് മോശം ഭാഷയിൽ ആവശ്യപ്പെട്ട വ്യക്തിക്ക് ശർവാനി നൽകുന്ന മറുപടി ഇങ്ങനെ: "എന്തിനാ നാളെയാക്കുന്നേ? ഇപ്പോൾ തന്നെ തരാമല്ലോ... ഇങ്ങനെ പേടിപ്പിക്കാതെ! ശ്ശെ... ഞാനങ്ങ് പേടിച്ചില്ലേ! ഇങ്ങനെയൊന്നും ചൂടാവല്ലേ... ശരീരത്തിനൊന്നും നല്ലതല്ല." ഗംഭീര ആംഗ്യവിക്ഷേപങ്ങളോടെയാണ് യുവതിയുടെ മറുപടി. ഇതിനോടകം ശരാ‍വാനിയുടെ നിരവധി വിഡിയോകളാണ് സോഷ്യൽ മീഡിയയിൽ വൈറലായിട്ടുള്ളത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇപിക്കെതിരെ നടപടിയില്ല, നിയമനടപടി സ്വീകരിക്കാന്‍ പാര്‍ട്ടി നിര്‍ദേശം; ദല്ലാളുമായി ബന്ധം അവസാനിപ്പിക്കണം

'അമ്മയുടെ പ്രായമുള്ള സ്ത്രീകളെപ്പറ്റി എന്തൊക്കെയാണ് സൈബര്‍ കുഞ്ഞ് പറയുന്നത്?', രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പത്മജ

അമിത് ഷാ സഞ്ചരിച്ച ഹെലികോപ്റ്ററിന് നിയന്ത്രണം നഷ്ടപ്പെട്ടു? വിഡിയോ

ഇ പിയെ തൊടാന്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കും ഭയം, മുഖ്യമന്ത്രി എവിടെ വെച്ചാണ് ജാവഡേക്കറെ കണ്ടതെന്ന് വ്യക്തമാക്കണം: വി ഡി സതീശന്‍

ദൈവങ്ങളുടെ പേരില്‍ വോട്ട്, മോദിയെ തെരഞ്ഞെടുപ്പില്‍ അയോഗ്യനാക്കണമെന്ന ഹര്‍ജി തള്ളി