ചലച്ചിത്രം

ജാമ്യം ഇല്ല, റിയ ചക്രബര്‍ത്തി ജയിലില്‍ തുടരും; സഹോദരന്റെ ജാമ്യാപേക്ഷയും തള്ളി

സമകാലിക മലയാളം ഡെസ്ക്

മുംബൈ; നടന്‍ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരികടത്തു കേസില്‍ അറസ്റ്റിലായ നടി റിയ ചക്രബര്‍ത്തിയ്ക്ക് ജാമ്യം ഇല്ല. മുംബൈ കോടതിയാണ് താരത്തിന്റെ ജാമ്യാപേക്ഷ തള്ളിയത്. കൂടാതെ ലഹരി കടത്ത് കേസില്‍ അറസ്റ്റിലായ റിയയുടെ സഹോദരന്‍ ഷോവിക് ചക്രബര്‍ത്തിയുടേയും മറ്റ് എട്ട് പ്രതികളുടേയും ജാമ്യാപേക്ഷയും തള്ളി. ഇതോടെ റിയ ബൈകുല്ല ജയിലില്‍ തുടരണം.

ആദ്യ ജാമ്യാപേക്ഷ തള്ളിയ ശേഷം നടിയെ സെപ്റ്റംബര്‍ 22 വരെ ജയിലിലേക്ക് മാറ്റാന്‍ മജിസ്‌ട്രേറ്റ് ഉത്തരലിട്ടിരുന്നു. താന്‍ ചെയ്ത കാര്യങ്ങളെല്ലാം ഏറ്റുപറഞ്ഞിട്ടുണ്ടെന്നാണ് രണ്ടാമത്തെ ജാമ്യാപേക്ഷയില്‍ താരം പറയുന്നത്. താന്‍ കുറ്റമൊന്നും ചെയ്തിട്ടില്ലെന്നും തന്നെ കേസില്‍ പെടുത്തിയതാണെന്നുമാണ് താരം ആരോപിക്കുന്നത്. കൂടാതെ ബലാത്സംഗ  ഭീഷണിയും വധ ഭീഷണിയും തനിക്കു വരുന്നുണ്ട്. ഒന്നിലധികം അന്വേഷണങ്ങള്‍ തന്റെ മാനസിക നിലയെ ബാധിക്കുന്നുണ്ടെന്നും ജാമ്യം അനുവദിക്കണമെന്നാവശ്യപ്പെട്ട് താരം വ്യക്തമാക്കി.

എന്നാല്‍ റിയയ്ക്ക് ജാമ്യം അനുവദിക്കുകയാണെങ്കില്‍ സമൂഹത്തിലുള്ള സ്ഥാനവും പണത്തിന്റെ ബലവും ഉപയോഗിച്ച് തെളിവുകള്‍ നശിപ്പിക്കുമെന്നും സാക്ഷികളെ തന്റെ വരുതിയിലാക്കുമെന്നുമാണ് നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ കോടതിയില്‍ പറഞ്ഞത്. കാമുകന്‍ സുശാന്ത് സിങ് മയക്കുമരുന്ന് ഉപയോഗിക്കുന്നുണ്ടെന്ന് റിയയ്ക്ക് അറിയാമായിരുന്നെന്നും തടയാന്‍ ശ്രമിക്കാതെ സുശാന്തിന് മയക്കുമരുന്ന് എത്തിച്ചുനല്‍കി കുറ്റത്തില്‍ പങ്കാളിയാവുകയാണ് ചെയ്തതെന്നും ഏജന്‍സി വ്യക്തമാക്കി. മയക്കുമരുന്ന് കടത്തുന്നതിനായി റിയ തന്റെ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചതിന് തെളിവുണ്ടെന്നും വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇ പിയെ തൊടാന്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കും ഭയം, മുഖ്യമന്ത്രി എവിടെ വെച്ചാണ് ജാവഡേക്കറെ കണ്ടതെന്ന് വ്യക്തമാക്കണം: വി ഡി സതീശന്‍

ഊട്ടി-കൊടൈക്കനാല്‍ യാത്രയ്ക്ക് നിയന്ത്രണം; ഇ പാസ് ഏര്‍പ്പെടുത്താന്‍ നിര്‍ദേശം

'അമ്മയുടെ പ്രായമുള്ള സ്ത്രീകളെപ്പറ്റി എന്തൊക്കെയാണ് സൈബര്‍ കുഞ്ഞ് പറയുന്നത്?', രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പത്മജ

അമിത് ഷാ സഞ്ചരിച്ച ഹെലികോപ്റ്ററിന് നിയന്ത്രണം നഷ്ടപ്പെട്ടു? വിഡിയോ

ദൈവങ്ങളുടെ പേരില്‍ വോട്ട്, മോദിയെ തെരഞ്ഞെടുപ്പില്‍ അയോഗ്യനാക്കണമെന്ന ഹര്‍ജി തള്ളി