ചലച്ചിത്രം

'ഞാൻ മയക്കുമരുന്നിന് അടിമയായിരുന്നു'; കങ്കണയുടെ പഴയ വിഡിയോ വൈറലായി; കേസെടുക്കാൻ പൊലീസ്

സമകാലിക മലയാളം ഡെസ്ക്

ബോളിവുഡ് നടി കങ്കണ റണാവത്തും ശിവസേനയുമായുള്ള പോര് മുറുകുകയാണ്. താരത്തിന്റെ ഓഫിസ് കെട്ടിടം പൊളിച്ചു മാറ്റിയതിന് പിന്നാലെ താരത്തിനെതിരെ മയക്കുമരുന്ന് കേസ് അന്വേഷണം ഊർജിതമായി മുന്നോട്ടുപോവുകയാണ്. അതിനിടെ താൻ ലഹരിക്ക് അടിമയായിരുന്നു എന്ന് പറയുന്ന താരത്തിന്റെ പഴയ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. 

തന്റെ ഇൻസ്റ്റ​ഗ്രാം അക്കൗണ്ടിലൂടെ താരം പങ്കുവെച്ച വിഡിയോ ആണ് വൈറലാവുന്നത്. ബോളിവുഡില്‍ പിടിച്ചു നില്‍ക്കാന്‍ തന്റെ കഷ്ടപ്പാടുകളേക്കുറിച്ചും തുടര്‍ന്ന് അക്കാലത്ത് മയക്കുമരുന്നിന് അടിമയായതിനെക്കുറിച്ചുമാണ് താരം പറയുന്നത്. ഈ വര്‍ഷം മാര്‍ച്ചിലാണ് വീഡിയോ പോസ്റ്റ് ചെയ്തത്. 

മുംബൈ പൊലീസ് നടിക്കെതിരായ ലഹരിമരുന്ന് കേസുമായി മുന്നോട്ടു പോകുന്നതിനിടയിലാണ് വീഡിയോ പുറത്തുവരുന്നത്. മുന്‍ കാമുകനും നടനുമായ അധ്യായന്‍ സുമനും കങ്കണ ലഹരിമരുന്ന് ഉപയോഗിച്ചിരുന്നെന്ന് മുമ്പ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കങ്കണയ്‌ക്കെതിരെ കേസെടുക്കാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ പൊലീസിനോട് ആവശ്യപ്പെട്ടത്. മുംബൈയെ പാക് അധീന കശ്മീർ എന്ന് വിളിച്ചതാണ് കങ്കണയും ശിവസേനയും തമ്മിലുള്ള പോരാട്ടത്തിന് കാരണം. താരത്തിനെതിരെ വധഭീഷണി ഉയർന്ന പശ്ചാത്തലത്തിൽ കേന്ദ്രം വൈ കാറ്റ​ഗറി സുരക്ഷയും ഒരുക്കിയിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി