ചലച്ചിത്രം

'നമ്മൾ കാത്തിരുന്ന മുഹമ്മദ് റഫി'; ആനന്ദ് മഹീന്ദ്രയെ അമ്പരപ്പിച്ച കോഴിക്കോട്ടുകാരൻ; വൈറലായി സൗരവ് കിഷന്റെ ​ഗാനം

സമകാലിക മലയാളം ഡെസ്ക്

ഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഒരു യുവ ​ഗായകനാണ് സോഷ്യൽ മീ‍ഡിയയിലെ മിന്നും താരം. സൗരവ് കിഷൻ എന്ന കോഴിക്കോട്ടുകാരൻ. തന്റെ ​ഗാനങ്ങളിലൂടെ സം​ഗീതപ്രേമികളെ ഒന്നടങ്കം അമ്പരപ്പിച്ചിരിക്കുകയാണ് ഈ പാട്ടുകാരൻ.  മഹീന്ദ്ര കമ്പനി ഉടമ ആനന്ദ്  മഹീന്ദ്രയെ പോലും തന്റെ സം​ഗീതത്തിലൂടെ ആരാധകനാക്കാൻ സൗരവിനായി. അദ്ദേഹത്തിന്റെ വാക്കുകൾ കടമെടുത്താൻ നമ്മൾ കാത്തിരുന്ന പുതിയ മുഹമ്മദ് റാഫി.

സൗരവ് കിഷോറിന്റെ പാട്ടിനെക്കുറിച്ചുള്ള ആനന്ദ് മഹീന്ദ്രയുടെ ട്വീറ്റ് വൈറലായിരിക്കുകയാണ്. ‘ നമ്മൾ പതിറ്റാണ്ടുകളായി കാത്തിരിക്കുകയായിരുന്നു പുതിയൊരു മുഹമ്മദ് റഫിക്കായി. ആ കാത്തിരിപ്പ് അവസാനിക്കാറായെന്നു തോന്നുന്നു.. എനിക്കീ വിഡിയോ ഓഫ് ചെയ്യാനേ കഴിയുന്നില്ല.’’ എന്നാണ് സൗരവിന്റെ ​ഗാനം റീട്വീറ്റ് ചെയ്ത് അദ്ദേഹം കുറിച്ചത്. സൗരവ് കിഷൻ പാടിയ‘‘ തേരീ ആംഖോൻ കെ സിവാ..’’ എന്ന ഗാനത്തിന്റെ വിഡിയോ ആണ് ആനന്ദ് മഹീന്ദ്രയുടെ മനസു കീഴടക്കിയത്.

കോഴിക്കോട്ടുകാർക്കിടയിൽ ചോട്ടാ റഫി എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന സൗരവ് കിഷൻ നഗരത്തിലെ മുഹമ്മദ് റഫി ഫൗണ്ടേഷനിലൂടെ വളർന്നുവന്ന ഗായകനാണ്.  ചേവരമ്പലം കൃഷ്ണ നിവാസിൽ സുനിൽകുമാറിന്റെയും മിനിക റാണിയുടെയും മകനായ സൗരവ് കിഷൻ ഇപ്പോൾ ചൈനയിലെ സിൻജിയാങ് സർവകലാശാലയിൽ എംബിബിഎസ് വിദ്യാർഥിയാണ്. സ്കൂൾ കാലഘട്ടത്തിൽ റിയാലിറ്റി ഷോയിൽ പങ്കെടുത്ത് പാടിയ ‘സുഹാനീ രാത്’ കേട്ട് സംഗീതസംവിധായകൻ ജോൺസനാണ്  ‘കുട്ടി റഫി’ എന്ന് സൗരവിനെ വിളിച്ചത്. പിന്നീട് പലവേദികളിലും റഫിയുടെ പാട്ട് പാടി കയ്യടി നേടിയതോടെ സൗരവ് ചോട്ടാ റഫിയായി അറിയപ്പെടുകയായിരുന്നു. റഫി സാബിനോടുള്ള ആരാധനയിൽ മുംബൈയിൽ അദ്ദേഹത്തിന്റെ  ഖബറിടത്തിൽ സൗരവ് സന്ദർശനം നടത്തിയിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

എൻസിഇആർടി പാഠ പുസ്തകം വ്യജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി

'തെറ്റിദ്ധരിപ്പിക്കുന്ന പരസ്യമാണോ, അഭിനയിക്കുന്ന സെലിബ്രിറ്റികള്‍ക്കും ഉത്തരവാദിത്വം'- സുപ്രീം കോടതി