ചലച്ചിത്രം

'ഞാനും ജിത്തുവും ഇപ്പോഴത്തെപ്പോലെ ഒരിക്കലും പപ്പയെ മനസിലാക്കിയിട്ടില്ല, രണ്ട് ആ​ഗ്രഹങ്ങളുണ്ട്'; കുറിപ്പുമായി അമല

സമകാലിക മലയാളം ഡെസ്ക്

ച്ഛന്റെ പിറന്നാൾ ദിനത്തിൽ ഹൃ​ദയസ്പർശിയായ കുറിപ്പുമായി നടി അമല പോൾ. അച്ഛനും അമ്മയ്ക്കും സഹോദരനുമൊപ്പമുള്ള പഴയ ചിത്രത്തിനൊപ്പമാണ് താരത്തിന്റെ കുറിപ്പ്. തനിക്കും സഹോദരനും ഇപ്പോൾ പപ്പയെ കൂടുതൽ മനസിലാകുന്നുണ്ടെന്നു പറഞ്ഞാണ് താരം കുറിപ്പ് ആരംഭിച്ചത്. എവിടെയായിരുന്നാലും, ഏത് രൂപത്തിലായിരുന്നാലും സന്തോഷത്തോടെയും സമാധാനത്തോടെയിരിക്കാനും താരം കുറിക്കുന്നുണ്ട്.

ഈ വർഷം ജനുവരിയിലാണ് അമല പോളിന്റെ അച്ഛൻ പോൾ വർ​ഗീസ് അന്തരിച്ചത്. വാര്‍ധക്യ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന അദ്ദേഹം 61ാം വയസിലാണ് വിടപറഞ്ഞത്. അച്ഛന്റെ മരണത്തോടെ അമ്മയ്ക്കും തനിക്കുമുണ്ടായ മാനസിക ബുദ്ധിമുട്ടുകളെക്കുറിച്ചും അതിനെ നേരിട്ടതിനെക്കുറിച്ചും താരം പറഞ്ഞിരുന്നു.

അമല പോളിന്റെ കുറിപ്പ്

പപ്പ, ഞാനും ജിത്തും ഇന്നത്തെപ്പോലെ ഞങ്ങളുടെ ജീവിതത്തിൽ ഒരിക്കലും നിങ്ങളെ അറിഞ്ഞിരുന്നില്ല. പപ്പയുടെ ജന്മദിനത്തില്‍ എനിക്ക് രണ്ട് ആഗ്രഹങ്ങളുണ്ട്. ഒന്ന് നിങ്ങള്‍ എവിടെയായിരുന്നാലും, ഏത് രൂപത്തിലായിരുന്നാലും സന്തോഷത്തോടെയും സമാധാനത്തോടെയും ഇരിക്കാൻ ഞാനും അമ്മയും ജിത്തുവും ആശംസിക്കുന്നു. രണ്ടാമത്തെ ആഗ്രഹം ഞങ്ങളുടെ ജീവിതപ്പാത മുറിച്ചുകടക്കുമ്പോള്‍ നിങ്ങളെ തിരിച്ചറിയാനുള്ള മാര്‍ഗദര്‍ശനം തരണേയെന്നാണ്. എനിക്ക് ഒരുപാട് കാര്യങ്ങള്‍ പറയാനുണ്ട്. കുഞ്ഞ് അമലാ നിങ്ങളെ ഒരുപാട് മിസ് ചെയ്യുന്നു. പപ്പയില്ലാതെ നമ്മുടേത് ഒരു പൂര്‍ണ കുടുംബമാകില്ല. മിസ് ചെയ്യുന്നു. ജന്മദിന ആശംസകള്‍ പപ്പ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഖലിസ്ഥാൻ ഭീകരൻ നിജ്ജറിന്റെ കൊലപാതകം; 3 ഇന്ത്യൻ പൗരൻമാർ അറസ്റ്റിൽ

കൊല്‍ക്കത്തയില്‍ സൂപ്പര്‍ പോര്; ഐഎസ്എല്‍ ഗ്രാന്‍ഡ് ഫിനാലെ ഇന്ന്

കിടപ്പുരോഗിയായ ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തി; ഭര്‍ത്താവ് കസ്റ്റഡിയില്‍

സ്വര്‍ണ വിലയില്‍ വര്‍ധന, പവന് 80 രൂപ ഉയര്‍ന്നു

എസിയുടെ തണുപ്പ് 26 ഡിഗ്രിക്ക് മുകളില്‍ സെറ്റ് ചെയ്യുക; 9 മണി കഴിഞ്ഞ് അലങ്കാരദീപങ്ങള്‍ വേണ്ട; വൈദ്യുതി നിയന്ത്രണം ഇങ്ങനെ