ചലച്ചിത്രം

'മുംബൈ സിനിമാലോകം ആളുകളെ കൊല്ലുന്നു, മയക്കുമരുന്നിന് അടിമകളാക്കുന്നു'; ആരോപണവുമായി ബിജെപി എംപി

സമകാലിക മലയാളം ഡെസ്ക്

ബോളിവുഡ് സിനിമാലോകത്തിനെതിരെ ഗുരുതര ആരോപണവുമായി ബിജെപി എംഎല്‍എ രൂപ ഗാംഗുലി. മുംബൈ സിനിമ മേഖല ആളുകളെ കൊല്ലുകയാണെന്നും അവരെ മയക്കുമരുന്നിന് അടിമകളാക്കുകയാണെന്നുമാണ് എംപി പറഞ്ഞത്. സംവിധായകന്‍ അരുരാഗ് കശ്യപിന് എതിരായ ലൈംഗിക ആരോപണത്തെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു രൂപ ഗാംഗുലി. 

മുംബൈ സിനിമ ലോകം ആളുകളെ കൊല്ലുകയും മയക്കുമരുന്നിന് അടിമകളാക്കുകയും സ്ത്രീകളെ അധിക്ഷേപിക്കുകയുമാണ്, എന്നാല്‍ ആരും ഒന്നും ചെയ്യുന്നില്ല. മുംബൈ പൊലീസ് നിശബ്ദത തുടരുകയാണ്. അവര്‍ നടപടി എടുക്കുന്നില്ല. എന്തുകൊണ്ടാണ് അനുരാഗ് കശ്യപിനെതിരെ പായല്‍ ഘോഷ് ഉന്നയിച്ച ലൈംഗിക ആരോപണത്തില്‍ ബോളിവുഡ് നിശബ്ദത പാലിക്കുന്നത്. എന്തുകൊണ്ടാണാണ് മുംബൈ പൊലീസ് അനുരാഗിനെതിരെ നടപടിയെടുക്കാത്തത്. - രൂപ ഗാംഗുലി ചോദിച്ചു. രാഷ്ട്രീയത്തിലേക്ക് വരുന്നതിന് മുൻപ് സിനിമ സീരിയൽ താരമായിരുന്നു രൂപ. 

സംവിധായകന്‍ അനുരാഗ് കശ്യപ് തന്നെ വീട്ടിലേക്ക് ക്ഷണിക്കുകയും ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ചു എന്നുമാണ് പായലിന്റെ ആരോപണം. എന്നാല്‍ ആരോപണം അടിസ്ഥാന രഹിതമാണ് എന്നായിരുന്നു അനുരാഗിന്റെ പ്രതികരണം. ഇതിനെ നിയമപരമായി നേരിടുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. സംഭവത്തില്‍ അനുരാഗ് കശ്യപിനെയും ബോളിവുഡിനെ ഒന്നടങ്കവും വിമര്‍ശിച്ചുകൊണ്ട കങ്കണ രംഗത്തെത്തിയിരുന്നു. എന്നാല്‍ അനുരാഗിന്റെ മുന്‍ ഭാര്യയും നടിയുമായ കല്‍ക്കി, നടിമാരായ തപ്‌സി പന്നു, രാധിക ആപ്‌തെ തുടങ്ങിയവര്‍ അനുരാഗിന് പിന്തുണയുമായി എത്തി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല; മറ്റു വഴി തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

'ഇപ്പോഴും കോളജ് കുമാരിയെ പോലെ'; മകന്റെ കാമറയിൽ മോഡലായി നവ്യാ നായർ

''ഞങ്ങളങ്ങനെ കാടിന്റെ മണം പിടിച്ചിരുന്നു; പിന്നെ നക്ഷത്രങ്ങളെ എണ്ണിയെണ്ണി ഉറക്കത്തിലേക്കിറങ്ങിപ്പോയി''

മൂന്നാമത്തെ ബഹിരാകാശ ദൗത്യത്തിന് തയാറെടുത്ത് സുനിത വില്ല്യംസ്

മേയര്‍ - ഡ്രൈവര്‍ തര്‍ക്കം; കെഎസആര്‍ടിസി ഡ്രൈവറുടെ പരാതിയില്‍ അന്വേഷണത്തിന് ഉത്തരവ്; ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണം