ചലച്ചിത്രം

ഭര്‍ത്താവ് ലൈംഗികമായി ഉപദ്രവിച്ചു, മര്‍ദിച്ചു; പൂനം പാണ്ഡെയുടെ പരാതിയില്‍ ഭര്‍ത്താവ് അറസ്റ്റില്‍

സമകാലിക മലയാളം ഡെസ്ക്

പനാജി: ലൈംഗികമായി പീഡിപ്പിച്ചെന്നും ഭീഷണിപ്പെടുത്തിയെന്നുമുള്ള നടി പൂനം പാണ്ഡെയുടെ പരാതിയില്‍ ഭര്‍ത്താവ് സാം ബോംബെയെ ഗോവ പൊലീസ് അറസ്റ്റ് ചെയ്തു. പൂനത്തിന്റെ പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് നടക്കുന്ന സൗത്ത് ഗോവയിലെ കാനാകോന വില്ലേജില്‍ നിന്നാണ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.

ഞായറാഴ്ച രാത്രിയാണ് ഭര്‍ത്താവ് സാം തന്നെ ഉപദ്രവിച്ചു
എന്ന് കാണിച്ച് പൂനം പാണ്ഡെ പൊലീസില്‍ പരാതി നല്‍കിയത്. ബലാത്സംഗത്തിന് ശേഷം കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പരാതിയില്‍ പറയുന്നു. 

പൂനത്തിനെ ആരോഗ്യ പരിശോധനയ്ക്ക് വിധേയയാക്കുമെന്ന് പൊലീസ് അറിയിച്ചു. മൂന്ന് വര്‍ഷത്തെ ഡേറ്റിങ്ങിന് ശേഷം ഈ മാസം പത്തിനാണ്‌
പൂനം പാണ്ഡെ സാമിനെ വിവാഹം ചെയ്തത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല; മറ്റു വഴി തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

ടി20 ലോകകപ്പ്: രണ്ടുടീമുകളുടെ സ്‌പോണ്‍സറായി അമൂല്‍

ലൈംഗിക വീഡിയോ വിവാദം: പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെ ലുക്കൗട്ട് നോട്ടീസ്

വയറിലെ കൊഴുപ്പ് ഇല്ലാതാക്കാൻ നെയ്യ്; ഹൃദയത്തിനും തലച്ചോറിനും ഒരു പോലെ ​ഗുണം

'പോയി തൂങ്ങിച്ചാവ്' എന്നു പറയുന്നത് ആത്മഹത്യാ പ്രേരണയല്ല, കുറ്റം നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി