ചലച്ചിത്രം

'ദേഹത്ത് മുട്ടുകുത്തി നിന്ന് ബലാത്സം​ഗം ചെയ്യാൻ ശ്രമിച്ചു, മരിക്കുമെന്ന് തോന്നി'; പൂനം പാണ്ഡെ

സമകാലിക മലയാളം ഡെസ്ക്

വിവാഹം കഴിഞ്ഞ് രണ്ടാഴ്ച തികയും മുൻപാണ് നടി പൂനം പാണ്ഡെ ഭർത്താവ് സാം ബോംബെയ്ക്കെതിരെ പീഡന ആരോപണവുമായി രം​ഗത്തെത്തിയത്. തുടർന്ന് സാമിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇപ്പോൾ ഭർത്താവിൽ നിന്നുണ്ടായ ക്രൂരതകളെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് പൂനം പാണ്ഡെ. തന്നെ അടിക്കുകയും കഴത്തു ഞെരിച്ചക്കുകയും ചെയ്തു. താൻ മരിക്കാൻ പോവുകയാണ് എന്നാണ് തോന്നിയതെന്നാണ് ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ അവർ പറഞ്ഞത്. 

''സാമും ഞാനും തമ്മിൽ വാക്കു തർക്കമുണ്ടായി. അത് രൂക്ഷമായതോടെ സാം എന്നെ അടിക്കാൻ തുടങ്ങി. എന്റെ കഴുത്ത് ഞെരിച്ചു. ഞാൻ മരിക്കാൻ പോവുകയാണെന്നാണ് എനിക്ക് തോന്നിയത്. അവനെന്റെ മുഖത്തടിച്ചു, മുടി പിടിച്ചു വലിച്ചു, കട്ടിലിന്റെ അരികത്ത് എന്റെ തല കൊണ്ട് ഇടിപ്പിച്ചു. എന്റെ ദേഹത്ത് അവൻ മുട്ടുകുത്തി നിന്നു എന്നെ ബലാത്സം​ഗം ചെയ്യാൻ ശ്രമിച്ചു. എങ്ങനെയോ അവന്റെ പിടിയിൽനിന്ന് രക്ഷപ്പെട്ട് ഞാൻ മുറിയിൽനിന്നും പുറത്തെത്തി. വാതിൽ പുറത്ത് നിന്ന് പൂട്ടി. ഹോട്ടലിലുള്ളവരാണ് പോലീസിനെ വിളിച്ചത്. അവർ അവനെ പിടിച്ചു കൊണ്ടു പോയി. ഞാൻ പരാതിയും നൽകി." പൂനം പറഞ്ഞു.

ഗോവയിൽ ഹണിമൂൺ ആഘോഷത്തിനിടെയാണ് ഭർത്താവിനെതിരെ പരാതിയുമായി താരം രം​ഗത്തെത്തുന്നത്. സാം മുമ്പും പല തവണ അക്രമാസക്തമനായിട്ടുണ്ടെന്നും വിവാഹത്തോടെ അതിന് മാറ്റം വരുമെന്നുമാണ് താൻ പ്രതീക്ഷിച്ചതെന്നും പൂനം പറയുന്നു. പല തവണ ഞാൻ ആശുപത്രിയിലായിട്ടുണ്ട്. ഇത്രയും മര്യാദകെട്ട ഒരു ബന്ധമായിട്ടും ഞാനത് തുടർന്നത് ഞങ്ങൾ പരസ്പരം സ്നേ​ഹിക്കുന്നു എന്ന ധാരണയിലായിരുന്നു. അവന്റെ പൊസസീവ്നെസിൽ നിന്നും അരക്ഷിതാവസ്ഥയിൽ നിന്നുമാണ് അവന്റെ ദേഷ്യം പുറത്ത് വരുന്നത്. എല്ലാം നേരെയാകുമെന്ന പ്രതീക്ഷയിലാണ് വിവാ​ഹിതയായത്. നിർഭാ​ഗ്യവശാൽ അത് ശരിയായ തീരുമാനമായില്ല. പ്രണയം അന്ധമാണ് എന്നതിന്റെ ഉത്തമോദാഹരണമാണ് ഞാൻ."- പൂനം വ്യക്തമാക്കി. 

പൂനവും സാമും ഏറെനാളായി പ്രണയത്തിലാണ്. സാമിനൊപ്പമുള്ള ചിത്രങ്ങളും താരം സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്. രണ്ടാഴ്ച മുൻപാണ് തങ്ങൾ വിവാഹിതരായ വിവരം പൂനം പാണ്ഡെ ആരാധകരെ അറിയിച്ചത്. വിവാദങ്ങളിലൂടെ വാർത്തകളിൽ നിറയാറുള്ള നടിയാണ് പൂനം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസ്: മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ കേസെടുക്കണമെന്ന ഹർജിയിൽ ഇന്ന് വിധി

സ്വകാര്യ സന്ദര്‍ശനം; മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക് തിരിച്ചു

എന്തിന് സ്ഥിരമായി വെള്ള ടീഷര്‍ട്ട് ധരിക്കുന്നു? രാഹുലിനോട് ഖാര്‍ഗെയും സിദ്ധരാമയ്യയും, വീഡിയോ

കോഴിക്കോട് എന്‍ഐടിയില്‍ വീണ്ടും ആത്മഹത്യ; ഹോസ്റ്റലില്‍ നിന്നും ചാടി വിദ്യാര്‍ത്ഥി ജീവനൊടുക്കി

മേയര്‍ക്കും എംഎല്‍എയ്ക്കുമെതിരെ കേസെടുക്കണം; യദുവിന്റെ ഹര്‍ജി ഇന്ന് കോടതി പരിഗണിക്കും