ചലച്ചിത്രം

ജോർജുകുട്ടിയായി മോഹൻലാൽ, ദൃശ്യം 2ന്റെ സെറ്റിലെത്തി; കോവിഡ് മാനദണ്ഡങ്ങളെല്ലാം പാലിച്ചെന്ന് താരം 

സമകാലിക മലയാളം ഡെസ്ക്

ദൃശ്യം 2ന്റെ ഷൂട്ടിങ് ലൊക്കേഷനിൽ മോഹൻലാൽ എത്തി. താരം തന്നെയാണ് ദൃശ്യം ടീമിനൊപ്പം ജോയിൻ ചെയ്ത വിവരം ആരാധകരെ അറിയിച്ചത്. ജോർജു കുട്ടിയുടെ വേഷത്തിൽ സംവിധായകൻ ജിത്തു ജോഫിനും നിർമാതാവ് ആന്റണി പെരുമ്പാവൂരിനുമൊപ്പം നിൽക്കുന്നതിന്റെ ചിത്രം മോഹൻലാൽ ഇൻസ്റ്റ​ഗ്രാമിൽ പങ്കുവെച്ചു. എല്ലാ കോവിഡ് മാനദണ്ഡങ്ങളും പാലിച്ചാണ് ഷൂട്ടിങ്ങിന് എത്തിയത് എന്നാണ് താരം കുറിക്കുന്നത്. 

കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചുകൊണ്ട് 21നാണ് ദൃശ്യത്തിന്റെ ഷൂട്ടിങ് ആരംഭിച്ചത്. ചിത്രത്തില്‍ പ്രവര്‍ത്തിക്കുന്ന അഭിനേതാക്കളും അണിയറ പ്രവർത്തകരും കൊവിഡ് പരിശോധന നടത്തിയതിന് ശേഷമാണ് ഷൂട്ടിന് തുടക്കമായത്. ചിത്രീകരണം തീരുന്നതുവരെ എല്ലാവരേയും ക്വാറന്റീൻ ചെയ്യും. കൊച്ചിയിലെ ചിത്രീകരണം പൂർത്തിയായതിന് ശേഷമാകും തൊടുപുഴയിലേക്ക് ഷൂട്ടിങ് ഷിഫ്റ്റ് ചെയ്യുക.

ദൃശ്യം 2ൽ ആ താരങ്ങള്‍ ആദ്യഭാഗത്തിൽ ഒന്നിച്ച അതേ ടീം തന്നെയാണ് അണിനിരക്കുക. ചിത്രീകരണം കഴിയുന്നതുവരെ ആര്‍ക്കും പുറത്തുപോകാൻ അനുവാദമുണ്ടാകില്ല. മോഹൻലാല്‍ അടക്കം ചിത്രത്തിലെ മുഴുവൻ പേരും ഷെഡ്യൂള്‍ തീരുന്നതുവരെ ഒറ്റ ഹോട്ടലില്‍ തന്നെയായിരിക്കും താമസം. ഇവരുമായി സെറ്റിലേക്ക് ഭക്ഷണത്തിനടക്കമുള്ള സാധനങ്ങള്‍ വാങ്ങുന്നവര്‍ക്കും ഷൂട്ടിങ് സ്ഥലത്തേക്കുള്ള സുരക്ഷ ഒരുക്കുന്ന ടീമിനും പുറത്തു നിന്നുള്ളവര്‍ക്കുമോ ബന്ധപ്പെടാന്‍ സാഹചര്യമുണ്ടാകില്ല. ഷൂട്ടിങ് തീരുന്നതുവരെ സംഘത്തിലുള്ള ആര്‍ക്കും പുറത്തു പോകാനും അനുവാദമുണ്ടാകില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'ഒരാളെ കാണുമ്പോള്‍ മാറി പോകുന്നതാണോ എന്റെ രാഷ്ട്രീയം'; ശോഭ സുരേന്ദ്രനെ നേരിട്ട് പരിചയമില്ലെന്ന് ഇ പി ജയരാജന്‍

മേല്‍ക്കൂരയില്‍ തങ്ങി പിഞ്ചുകുഞ്ഞ്, അതിസാഹസികമായി രക്ഷപ്പെടുത്തല്‍; ശ്വാസം അടക്കിപ്പിടിച്ച് കാഴ്ചക്കാര്‍-വീഡിയോ

ബംഗ്ലാദേശിനെതിരായ ടി20; ഇന്ത്യന്‍ വനിതകള്‍ക്ക് തകര്‍പ്പന്‍ ജയം

മെയ് മാസം 14 ദിവസം ബാങ്ക് അവധി, കേരളത്തില്‍ ഏഴു ദിവസം; പട്ടിക ഇങ്ങനെ

വളര്‍ത്തു നായ 'വിട്ടുപോയി'; മനംനൊന്ത് 12 കാരി ആത്മഹത്യ ചെയ്തു