ചലച്ചിത്രം

ദിലീപ് പരാതി നൽകി; റിമ, രേവതി, പാർവതി അടക്കമുള്ളവർക്ക് കോടതിയുടെ നോട്ടീസ് 

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിലെ സാക്ഷികള്‍ക്കെതിരായി പ്രസ്താവന നടത്തിയതിന് ചലച്ചിത്ര താരങ്ങള്‍ക്ക് നോട്ടീസ് നൽകാൻ കോടതി നിർദേശിച്ചു. റിമ കല്ലിങ്കൽ, പാര്‍വതി, രേവതി, ആഷിഖ് അബു, രമ്യാ നമ്പീശന്‍ എന്നിവര്‍ക്കെതിരെ ദിലീപിന്റെ പരാതിയിലാണ് നടപടി. 

കേസില്‍ നടന്‍ സിദ്ദിഖും ഭാമയും കൂറുമാറിയതില്‍ സമൂഹമാധ്യമങ്ങളിലൂടെ രൂക്ഷ പ്രതികരണവുമായി നടിമാരും സംവിധായകനും രം​ഗത്തുവന്നിരുന്നു. ഇത് രഹസ്യവിചാരണയിലുള്ള കേസിലെ ഇടപെടലാണെന്നാണു ദിലീപിന്റെ പരാതി. 

കേസിലെ പ്രോസിക്യൂഷൻ സാക്ഷികളായിരുന്ന സിദ്ദിഖും ഭാമയും കൂറുമാറിയ സംഭവത്തിൽ വൈകാരികമായാണ് താരങ്ങൾ പ്രതികരിച്ചത്. സഹപ്രവർത്തകർ പോലും ഒപ്പം നിൽക്കാത്തതിന്റെ ദുഃഖം മറച്ചുവയ്ക്കാതിരുന്ന റിമയും രേവതിയും ഭാമയുടെ നിലപാട് മാറ്റത്തിലാണ് ഏറെ അസ്വസ്ഥത പ്രകടിപ്പിച്ചത്. 'അപമാനം' എന്നായിരുന്നു കൂറുമാറ്റത്തെക്കുറിച്ചുള്ള റിമയുടെ പ്രതികരണം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

'തെറ്റിദ്ധരിപ്പിക്കുന്ന പരസ്യമാണോ, അഭിനയിക്കുന്ന സെലിബ്രിറ്റികള്‍ക്കും ഉത്തരവാദിത്വം'- സുപ്രീം കോടതി

മുഖ്യമന്ത്രിയുടെ വിദേശ യാത്ര; നാളത്തെ മന്ത്രിസഭാ ​യോ​ഗം മാറ്റിവെച്ചു

കുന്നംകുളത്ത് ബസും ബൈക്കും കൂടിയിടിച്ചു; യുവാവിന് ദാരുണാന്ത്യം

ട്രെയിനിൽ നിന്നു വീണ് യാത്രക്കാരന് ദാരുണാന്ത്യം, ആളെ തിരിച്ചറിഞ്ഞിട്ടില്ല