ചലച്ചിത്രം

മേഘ്ന രാജ് ഇരട്ടക്കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയെന്ന് വാർത്ത; പ്രതികരണവുമായി താരം

സമകാലിക മലയാളം ഡെസ്ക്

താൻ ഇരട്ടക്കുഞ്ഞിന് ജന്മം നൽകിയെന്ന വ്യാജ വാർത്തയോട് പ്രതികരിച്ച് നടി മേഘ്ന രാജ്. വ്യാജ വിവരങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള യൂട്യൂബ് വിഡിയോകൾക്കെതിരെയാണ് താരം രൂക്ഷമായി പ്രതികരിച്ചത്. കാഴ്ചക്കാരെ കിട്ടാൻ വേണ്ടിയുണ്ടാക്കുന്ന അത്തരം വിഡിയോകൾ ശ്രദ്ധിക്കരുതെന്നും തന്നെക്കുറിച്ചുള്ള വിവരങ്ങൾ താൻ തന്നെ അറിയിക്കുമെന്നുമാണ് താരം വ്യക്തമാക്കിയത്. ഇൻസ്റ്റ​ഗ്രാമിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു പ്രതികരണം. 

‘ഒരുപാട് നാളായി നിങ്ങളോട് സംസാരിച്ചിട്ട്. ഞാൻ എല്ലാം പറയാം, ഉടനെ തന്നെ. അതുവരെ കാഴ്ച്ചക്കാരെ കിട്ടാൻ വേണ്ടി മാത്രം ഉണ്ടാക്കുന്ന യൂട്യൂബ് വീഡിയോകൾ നിങ്ങൾ ശ്രദ്ധിക്കരുത്. എന്നെക്കുറിച്ചും എന്റെ കുടുംബത്തെക്കുറിച്ചുമുള്ള എന്ത് വാർത്തയും ഞാൻ നേരിട്ട് നിങ്ങളുമായി പങ്കുവയ്ക്കുന്നതായിരിക്കും.’ മേഘ്ന കുറിച്ചു. 

മേഘ്ന ഇരട്ടക്കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയെന്നും ചീരു പുനർജനിച്ചുവെന്നുമെല്ലാം അവകാശപ്പെട്ടുകൊണ്ടായിരുന്നു വ്യാജ വാർത്ത. താരത്തിന്റെ ഭർത്താവ് ചിരഞ്ജീവി സർജ ഹൃദയസ്തംഭനത്തെത്തുടർന്ന് ഇക്കഴിഞ്ഞ ജൂണിലായിരുന്നു വിടവാങ്ങിയത്. അന്ന് മൂന്ന് മാസം ​ഗർഭിണിയായിരുന്നു മേഘ്ന. പത്ത് വർഷം നീണ്ട പ്രണയത്തിനൊടുവിൽ 2018 ൽ ലാണ് ഇരുവരും വിവാഹിതരായത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആശ്വാസം; കൊടും ചൂട് കുറയുന്നു; ഉഷ്ണ തരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു

അമേഠിയിലേക്ക് രാഹുല്‍ പ്യൂണിനെ അയച്ചു; പരിഹാസവുമായി ബിജെപി സ്ഥാനാര്‍ഥി

''ഞാന്‍ മസായിയാണ്, എല്ലാവരും അങ്ങനെ വിളിക്കുന്നു, ഞാന്‍ വിളി കേള്‍ക്കും''; ആ വാക്കുകളില്‍ സെരങ്കട്ടിയിലെ നക്ഷത്രങ്ങളെല്ലാം കെട്ടുപോയി

പേര് മാറ്റം 4 തവണ... 3 വട്ടവും കിരീടം!

നീതി തേടി രോഹിത് വെമുലയുടെ അമ്മ, മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയെ കണ്ടു, വീണ്ടും അന്വേഷണമെന്ന് ഉറപ്പ്