ചലച്ചിത്രം

വി​​ഗ്​ വയ്ക്കാതെ ബാബു ആന്റണി, യഥാർത്ഥ താനെന്ന് താരം; കയ്യടിച്ച് ആരാധകർ

സമകാലിക മലയാളം ഡെസ്ക്

രുകാലത്ത് മലയാളികളുടെ ആക്ഷൻ സൂപ്പർസ്റ്റാറായിരുന്നു ബാബു ആന്റണി. ഇന്നും താരത്തെ ആരാധിക്കുന്നവർ നിരവധിയാണ്. ഇപ്പോൾ തന്റെ യഥാർത്ഥ രൂപം ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് താരം.  കഷണ്ടി കയറിയ തലയുമായി നിൽക്കുന്ന ചിത്രമാണ് ബാബു ആന്റണി പോസ്റ്റ് ചെയ്തത്. ഇതാണ് യഥാർത്ഥ ഞാൻ എന്നാണ് അടിക്കുറിപ്പായി കൊടുത്തിരിക്കുന്നത്. 

സാധാരണ വിഗ് വച്ചുള്ള ലുക്കിലുള്ള ചിത്രങ്ങളാണ് താരം ആരാധകർക്കായി പോസ്റ്റ് ചെയ്യാറുള്ളത്. വി​ഗ്​​ഗ് ധരിക്കാതെ തന്റെ കഷണ്ടി വ്യക്തമാക്കുന്ന ചിത്രം പോസ്റ്റ് ചെയ്തതുകൊണ്ടാണ് യഥാർത്ഥ ഞാൻ എന്ന് കുറിച്ചത്.  ചിത്രങ്ങളിൽ എത്തിയിരുന്നത്. താടിയും മുടിയും നീട്ടി പുതിയ ലുക്കിൽ താരത്തെ കാണുന്നത്. ചിത്രം കണ്ട് താരത്തെ പ്രശംസിച്ച് നിരവധിപേരാണ് കമന്റ് ചെയ്യുന്നത്. 

ഒമർ ലുലു സംവിധാനം ചെയ്യുന്ന പവർസ്റ്റാർ എന്ന സിനിമയിലൂടെ ശക്തമായ തിരിച്ചുവരവിന് ഒരുങ്ങുകയാണ് താരം. പേരു പോലെ തന്നെ ബാബു ആന്റണിയുടെ കിടിലൻ ആക്ഷൻ രം​ഗങ്ങൾ ചിത്രത്തിൽ കാണാനാകും. അമേരിക്കയിലെ ഹൂസ്റ്റണിൽ സ്ഥിര താമസമാക്കിയ താരം സോഷ്യൽ മീഡിയയിൽ സജീവമാണ്. മകനൊപ്പവും മറ്റുമുള്ള നിരവധി മാർഷൽ ആർട്സ് വിഡിയോകളാണ് ബാബു ആന്റണി പങ്കുവെക്കാറുള്ളത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് സുതാര്യവും നീതിപൂര്‍വവുമായ വോട്ടെടുപ്പ് നടന്നില്ല; തെരഞ്ഞെടുപ്പ് കമ്മീഷന് വിഡി സതീശന്റെ പരാതി

'വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട് നാളുകൾ എണ്ണിക്കഴിയുന്ന പോലെയായിരുന്നു'; കാൻസർ കാലത്തെ കുറിച്ച് മനീഷ കൊയ്‌രാള

ടീമിന്റെ 'തലവര' മാറ്റുന്നവര്‍!

'ഇമ്മിണി ബല്യ സൗഹൃദം!' ഭാമയും കാമാച്ചിയും 55 വർഷമായി കട്ട ചങ്കുകൾ; വൈറലായി ആനമുത്തശ്ശിമാർ

'ആ ലിങ്ക് തുറക്കാന്‍ പോയാല്‍ നിങ്ങളുടെ കാര്യം ഗുദാഹവാ'; ഒടുവില്‍ ആ സത്യം തുറന്നു പറഞ്ഞ് വിഷ്ണു ഉണ്ണികൃഷ്ണന്‍