ചലച്ചിത്രം

ഗര്‍ഭിണികളുടെയെല്ലാം ശരീരം ഒരുപോലല്ല, ഞാന്‍ മെലിഞ്ഞിരിക്കുന്നതിനെ പലരും വിമര്‍ശിച്ചു; അമ്മയാകാന്‍ ഒരുങ്ങുന്നവരോട് നടി 

സമകാലിക മലയാളം ഡെസ്ക്

മൂന്നാമത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ് താരദമ്പതികളായ കരണ്‍ബീര്‍ ബോഹ്‌റയും തീജെ സിദ്ധുവും. ഗര്‍ഭകാല വിശേഷങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുമായി പങ്കുവയ്ക്കാറുള്ള തീജെ ഇക്കുറി ഗര്‍ഭിണികളുടെ ശരീരത്തെക്കുറിച്ച് ആളുകള്‍ക്കുള്ള തെറ്റായ ധാരണകള്‍ക്കെതിരെയാണ് പ്രതികരിച്ചിരിക്കുന്നത്. താന്‍ മെലിഞ്ഞിരിക്കുന്നത് ചൂണ്ടിക്കാട്ടി പലരും കൂടുതല്‍ ഭക്ഷണം കഴിക്കാനും ശരീരഭാരം വര്‍ദ്ധിപ്പിക്കാനും ഉപദേശിച്ചിരുന്നെന്ന് നടി പറയുന്നു. എന്നാല്‍ ഗര്‍ഭകാലത്ത് ഓരോരുത്തരുടെയും ശരീരം വ്യത്യസ്തമായിരിക്കുമെന്നാണ് നടി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരിക്കുന്നത്. 

'ഗര്‍ഭിണിയായപ്പോള്‍ മുതല്‍ ഞാന്‍ മെലിഞ്ഞതാണെന്നും വണ്ണം വയ്ക്കണമെന്നുമാണ് ആളുകള്‍ പറഞ്ഞത്. ഇത് എന്റെ അഞ്ചാം മാസത്തില്‍ പകര്‍ത്തിയ ചിത്രമാണ്. എന്നെസംബന്ധിച്ചടുത്തോളം വണ്ണം വയ്ക്കുന്നത് ഒട്ടും എളുപ്പമായിരുന്നില്ല. ആദ്യത്തെ മൂന്ന് മാസം എനിക്ക് ഭയങ്കര ഛര്‍ദ്ദി ആയിരുന്നു, അതുകൊണ്ടുതന്നെ ഒന്നും കഴിക്കാനും പറ്റിയില്ല. പ്രെഗ്നന്‍സി ഗ്ലോ ഒന്നും എനിക്കില്ലായിരുന്നു. ഇപ്പോ ഞാന്‍ മര്യാദയ്ക്ക് ഭക്ഷണം കഴിക്കുന്നുണ്ട്, ശരീരഭാരവും കൂടി, പക്ഷെ ഇപ്പോഴും എന്റെ വയറില്‍ മാത്രമേ അത് കാണാനൊള്ളു. അമ്മയാകാന്‍ ഒരുങ്ങുന്ന എല്ലാവരോടും ഞാന്‍ ഒരു കാര്യം പറയാം, നിങ്ങള്‍ മെലിഞ്ഞിട്ടാണെങ്കിലും വണ്ണമുള്ളവരാണെങ്കിലും, നിങ്ങളുടെ ശരീരത്തെ പ്രശംസിക്കൂ. നിങ്ങള്‍ എങ്ങനെയായിരിക്കണം എന്നതിനെക്കുറിച്ച് അമിതമായി ചിന്തിക്കാതിരിക്കൂ. ശരിയായ ഭാരം എന്നൊന്നില്ല, ആരോഗ്യമായിരിക്കുക എന്നുമാത്രം ഓരോ ഗര്‍ഭിണികളുടെയും ശരീരം വ്യത്യസ്തമാണ്- നിങ്ങളുടേതിനെ സ്‌നേഹിക്കുക' , ചിത്രത്തോടൊപ്പം നടി കുറിച്ചിരിക്കുന്നതിങ്ങനെ.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആശ്വാസം; കൊടും ചൂട് കുറയുന്നു; ഉഷ്ണ തരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു

അമേഠിയിലേക്ക് രാഹുല്‍ പ്യൂണിനെ അയച്ചു; പരിഹാസവുമായി ബിജെപി സ്ഥാനാര്‍ഥി

''ഞാന്‍ മസായിയാണ്, എല്ലാവരും അങ്ങനെ വിളിക്കുന്നു, ഞാന്‍ വിളി കേള്‍ക്കും''; ആ വാക്കുകളില്‍ സെരങ്കട്ടിയിലെ നക്ഷത്രങ്ങളെല്ലാം കെട്ടുപോയി

പേര് മാറ്റം 4 തവണ... 3 വട്ടവും കിരീടം!

നീതി തേടി രോഹിത് വെമുലയുടെ അമ്മ, മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയെ കണ്ടു, വീണ്ടും അന്വേഷണമെന്ന് ഉറപ്പ്