ചലച്ചിത്രം

കരിക്ക് ഇനി നെറ്റ്ഫ്ളികിസിലും, റിപ്പറിലൂടെ അരങ്ങേറ്റം; ആരാധകർ ആവേശത്തിൽ

സമകാലിക മലയാളം ഡെസ്ക്

ലയാളികളുടെ ഇഷ്ട കണ്ടന്‍റ് ക്രിയേറ്റര്‍മാരായ കരിക്ക് നെറ്റ്ഫ്ളിക്സിൽ അരങ്ങേറ്റം കുറിക്കുന്നു. റിപ്പര്‍ എന്ന പേരിലുള്ള സ്‌കെച്ച് വീഡിയോയിലൂടെയാണ് കരിക്കിന്റെ ഒടിടിയിലേക്കുള്ള വരവ്. ഏപ്രിൽ മൂന്നിന് രാവിലെ 11 മണിക്കാണ് റിപ്പർ റിലീസ് ചെയ്യുര‌ക. കരിക്ക് ടീം തന്നെയാണ് ഫേയ്സ്ബുക്കിലൂടെ നെറ്റ്ഫ്ളിക്സ് അരങ്ങേറ്റത്തെക്കുറിച്ച് പറഞ്ഞത്. റിപ്പറിന്റെ പോസ്റ്ററും പുറത്തുവിട്ടു. 

അനു കെ. അനിയൻ, ശബരീഷ്, ജീവൻ സ്റ്റീഫൻ, കിരൺ, അർജുൻ രത്തൻ എന്നിവരാണ് അവർ പുറത്തു വിട്ട 'റിപ്പറിന്‍റെ ' പോസ്റ്ററിൽ ഉൾപ്പെടിട്ടുള്ളത്. ത്രില്ലര്‍ സ്വഭാവമുള്ള കോമഡി വീഡിയോയാണ് ഇതെന്നാണ് സൂചന. നെറ്റ്ഫ്ളികിസിന് പുറമെ ഐജി ടിവി, യൂട്യൂബ് എന്നിവയിലും വിഡിയോ എത്തും. 

എന്തായാലും കരിക്ക് ആരാധകരെ ആവേശത്തിലാക്കിയിരിക്കുകയാണ് വാർത്ത. കേരളത്തിലെ ശ്രദ്ധേയരായ കണ്ടന്റ് ക്രിയേറ്ററാണ് ഇവർ. നിരവധി വെബ് സീരിസുകളും ഷോര്‍ട്ട് വീഡിയോകളും അവരുടേതായി ഇറങ്ങിയിട്ടുണ്ട്.  തേരാപാര എന്ന സീരീസിലൂടെയാണ് കരിക്ക് ശ്രദ്ധപിടിച്ചു പറ്റുന്നത്. നിഖില്‍ പ്രസാദാണ് കരിക്കിന്‍റെ ഉടമ. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സുഹൃത്തിന്റെ വിവാഹത്തിനായി എത്തി; കന്യാകുമാരിയില്‍ അഞ്ച് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ കടലില്‍ മുങ്ങിമരിച്ചു

ക്രിക്കറ്റ് കളിക്കിടെ പന്ത് വന്നടിച്ചത് ജനനേന്ദ്രിയത്തില്‍; 11കാരന്‍ മരിച്ചു

'എന്തൊരു സിനിമയാണ്, മസ്റ്റ് വാച്ച് ഗയ്‌സ്'; ആവേശത്തെ പ്രശംസിച്ച് മൃണാല്‍ താക്കൂര്‍

കൊടും ചൂട്; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടും; പാലക്കാട് ജില്ലയില്‍ ബുധനാഴ്ച വരെ നിയന്ത്രണം തുടരും

75ലക്ഷം രൂപയുടെ ഭാ​ഗ്യം കൊല്ലത്ത് വിറ്റ ടിക്കറ്റിന്; വിൻ വിൻ ലോട്ടറി ഫലം പ്രഖ്യാപിച്ചു