ചലച്ചിത്രം

'ഫെമിനിസത്തിന്റെ അർത്ഥം എനിക്ക് ഇതുവരെ മനസിലായിട്ടില്ല'; നമിത പ്രമോദ്

സമകാലിക മലയാളം ഡെസ്ക്

ഫെമിനിസം എന്നതിന്റെ അർത്ഥം തനിക്ക് ഇതുവരെ മനസ്സിലായിട്ടില്ലെന്ന് നടി നമിത പ്രമോദ്. എല്ലാ വിഷയത്തിലും ആണും പെണ്ണും ഒരേപോലെ ആയിരിക്കണമെന്നും താരം വ്യക്തമാക്കി. ഫ്ലാഷ് മൂവീസുമായുള്ള അഭിമുഖത്തിലാണ് നടിയുടെ പ്രതികരണം.

'ഫെമിനിസം എന്നതിന്റെ അർത്ഥം എനിക്ക് ഇതുവരെ മനസ്സിലായിട്ടില്ല. ആണും പെണ്ണും ഒരേപോലെയാണെന്നാണ് ഞാൻ വിശ്വസിക്കുന്നത്. എല്ലാ വിഷയങ്ങളിലും സ്ത്രീയും പുരുഷനും ഒരേപോലെ ആയിരിക്കണം. തൊഴിലിടങ്ങളിലും ഒരേപോലെ മുന്നോട്ടു പോകണം. പരസ്പരമുള്ള ബഹുമാനമാണ് എല്ലാവർക്കുമിടയിൽ ഉണ്ടാകേണ്ടത്.'- നമിത പറഞ്ഞു. 

2011ൽ രാജേഷ് പിള്ള സംവിധാനം ചെയ്ത ട്രാഫിക്ക് എന്ന സിനിമയിലൂടെയാണ് നമിത അഭിനയ രംഗത്തേക്ക് എത്തുന്നത്. തുടർന്ന് നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാ​ഗമായി. മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക് സിനിമകളിലും നമിത തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. കാളിദാസ് ജയറാം നായകനാകുന്ന പുതിയ സിനിമയിലാണ് നമിത ഇപ്പോൾ അഭിനയിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം

വിരുന്നിനിടെ മകളുടെ വിവാഹ ആല്‍ബം; വേദിയിൽ സർപ്രൈസ് ആയി ജയറാമും പാർവതിയും

സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു

വീട്ടമ്മയെ കെട്ടിയിട്ട് മര്‍ദ്ദിച്ചു, ദേഹത്ത് കയറിയിരുന്ന് വാ മൂടികെട്ടി; പൊന്നാനിയില്‍ വീണ്ടും കവര്‍ച്ച

കുടുംബശ്രീ യൂണിറ്റുകള്‍ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍