ചലച്ചിത്രം

സൈക്കിളില്‍ വോട്ടു ചെയ്യാന്‍ എത്തി വിജയ്, ഇന്ധനവില വര്‍ധനവില്‍ പ്രതിഷേധം; വിഡിയോ 

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ; തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ടുചെയ്യാന്‍ സൈക്കിളില്‍ എത്തി നടന്‍ വിജയ്. പച്ച ഷര്‍ട്ടും കറുത്ത മാസ്‌കും അണിഞ്ഞ് സൈക്കിളില്‍ മാസ് എന്‍ട്രി നടത്തിയത്. താരത്തിനൊപ്പം ടൂവിലറുകളിലായി പൊലീസുകാരും ആരാധകരുമുണ്ടായിരുന്നു. ചെന്നൈയിലെ നീലാങ്കരൈയിലുള്ള ബൂത്തിലാണ് രാവിലെ വോട്ടു ചെയ്യാന്‍ താരം എത്തിയത്. 

അതിനിടെ സൈക്കിളില്‍ വരുന്ന താരത്തിന്റെ വിഡിയോയും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. താരത്തെ കണ്ടതോടെ ആരാധകരുടെ നിയന്ത്രണം വിട്ടു. ഒടുവില്‍ ലാത്തി ഉപയോഗിച്ചാണ് പൊലീസ് ജനക്കൂട്ടത്തെ നിയന്ത്രിച്ചത്. അതിനിടെ വോട്ടു ചെയ്യാന്‍ വരാന്‍ താരം സൈക്കിള്‍ തെരഞ്ഞെടുത്തതിനെ കുറിച്ചുള്ള ചര്‍ച്ചകളും നിരീക്ഷണങ്ങളും ചൂടുപിടിക്കുകയാണ്. പെട്രോള്‍ ഡീസല്‍ വിലവര്‍ധനവില്‍ പ്രതിഷേധിച്ചാണ് താരം സൈക്കിളില്‍ എത്തിയത് എന്നാണ് വിലയിരുത്തല്‍. 

ഇതിനോടകം നിരവധി സിനിമാതാരങ്ങളാണ് പോളിങ് ബൂത്തില്‍ എത്തി സമ്മതിദാനാവകാശം വിനിയോഗിച്ചത്. നടന്‍ അജിത്തും ഭാര്യ ശാലിനിയും രാവിലെ 6.40 ന് ക്യൂവില്‍ നിന്നാണ് വോട്ട് രേഖപ്പെടുത്തിയത്. കൂടാതെ രജനീകാന്ത്, കമല്‍ഹാസന്‍, സൂര്യ, വിജയ് എതത്തിവരും രാവിലെ എത്തി വോട്ട് രേഖപ്പെടുത്തി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സുഹൃത്തിന്റെ വിവാഹത്തിനായി എത്തി; കന്യാകുമാരിയില്‍ അഞ്ച് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ കടലില്‍ മുങ്ങിമരിച്ചു

ക്രിക്കറ്റ് കളിക്കിടെ പന്ത് വന്നടിച്ചത് ജനനേന്ദ്രിയത്തില്‍; 11കാരന്‍ മരിച്ചു

'എന്തൊരു സിനിമയാണ്, മസ്റ്റ് വാച്ച് ഗയ്‌സ്'; ആവേശത്തെ പ്രശംസിച്ച് മൃണാല്‍ താക്കൂര്‍

കൊടും ചൂട്; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടും; പാലക്കാട് ജില്ലയില്‍ ബുധനാഴ്ച വരെ നിയന്ത്രണം തുടരും

75ലക്ഷം രൂപയുടെ ഭാ​ഗ്യം കൊല്ലത്ത് വിറ്റ ടിക്കറ്റിന്; വിൻ വിൻ ലോട്ടറി ഫലം പ്രഖ്യാപിച്ചു