ചലച്ചിത്രം

ശ്രേയ ഘോഷാലിന് കൂട്ടുകാരികളുടെ സർപ്രൈസ്, ഓൺലൈൻ ബേബി ഷവർ; ചിത്രങ്ങൾ 

സമകാലിക മലയാളം ഡെസ്ക്

ബ്ദം കൊണ്ട് സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കിയ ​ഗായികയാണ് ശ്രേയ ഘോഷാൽ. ഭാഷയുടെ അതിർ വരമ്പുകൾ ഭേദിച്ച ശ്രേയ ബോളിവുഡിൽ മാത്രമല്ല തെന്നിന്ത്യയിലും പ്രിയങ്കരിയാണ്. കുഞ്ഞ് പിറക്കാൻ പോകുന്നതിന്റെ സന്തോഷത്തിലാണ് ശ്രേയ ഇപ്പോൾ. സുഹൃത്തുക്കൾ ഓൺലൈൻ വഴി ഒരുക്കിയ ബേബി ഷവറിന്റെ ചിത്രങ്ങളാണ് ​ഗായിക ആരാധകരുമായി പങ്കുവച്ചിരിക്കുന്നത്. 

സുഹൃത്തുക്കൾ സ്വന്തമായി തയ്യാറാക്കിയ വിഭവങ്ങളാണ് ശ്രേയയ്ക്ക് അയച്ചുനൽകിയത്. താൻ വളരെ ഭാഗ്യവതിയാണെന്ന് പറഞ്ഞ ശ്രേയ ലോക്ക്ഡൗണും കർഫ്യുവും ഒന്നും ഇല്ലാതിരിക്കുന്ന നാളുകൾ ആഗ്രഹിക്കുന്നെന്നും ചിത്രത്തോടൊപ്പം കുറിച്ചു.

നിറവയറുമായി നിൽക്കുന്ന ചിത്രം പങ്കുവെച്ചുകൊണ്ടാണ് താരം കുഞ്ഞതിഥി വരുന്നതിനെക്കുറിച്ച് ആരാധകരെ അറിയിച്ചത്. ജീവിതത്തിലെ പുതിയൊരു​ അധ്യായത്തിനായി ഞങ്ങൾ ഒരുങ്ങുകയാണെന്നും ഈ വാർത്ത നിങ്ങളുമായി പങ്കുവയ്ക്കുന്നതിൽ സന്തോഷമുണ്ടെന്നും പറഞ്ഞകൊണ്ടായിരുന്നു കുഞ്ഞ് ജനിക്കാൻ പോകുന്ന വിവരം ശ്രേയ ലോകത്തെ അറിയിച്ചത്. 

ഷിലാദിത്യ മുഖോപാധ്യായ ആണ് ശ്രേയയുടെ ജീവിതപങ്കാളി. ശ്രേയയും ഷിലാദിത്യയും 2015 ലാണ് വിവാഹിതരാവുന്നത്. നീണ്ട നാളത്തെ പ്രണയത്തിന് ശേഷമായിരുന്നു വിവാഹം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'വേനല്‍ച്ചൂടില്‍ ജനം വീണ് മരിക്കുമ്പോള്‍ മുഖ്യമന്ത്രിയും കുടുംബവും ബീച്ച് ടൂറിസം ആഘോഷിക്കുന്നു; യാത്രയുടെ സ്‌പോണ്‍സര്‍ ആര്?'

'പെണ്ണായി പെറ്റ പുള്ളെ...'; ഗോപി സുന്ദറിന്റെ സംഗീതം, 'പെരുമാനി'യിലെ ആദ്യ ഗാനം പുറത്തിറങ്ങി

ഭാര്യയെയും മകളെയും കഴുത്തറുത്ത് കൊലപ്പെടുത്തി; കൊല്ലത്ത് ഗൃഹനാഥന്‍ ആത്മഹത്യക്ക് ശ്രമിച്ചു; മകനും ഗുരുതരാവസ്ഥയില്‍

'ഗുഡ് ടച്ചും ബാഡ് ടച്ചും' അറിയാം, എന്നാല്‍ 'വെര്‍ച്വല്‍ ടച്ച്?' പഠിപ്പിക്കണം: ഡല്‍ഹി ഹൈക്കോടതി

ഇനി പ്രവാസികള്‍ക്ക് ഇന്ത്യയില്‍ എളുപ്പത്തില്‍ യുപിഐ ഇടപാട് നടത്താം; പുതിയ സംവിധാനവുമായി ഐസിഐസിഐ ബാങ്ക്