ചലച്ചിത്രം

നിർമാണത്തിലേക്ക് ചുവടുവച്ച് രമേഷ് പിഷാരടി; സന്തോഷം പങ്കുവച്ച് താരം 

സമകാലിക മലയാളം ഡെസ്ക്

‘രമേഷ് പിഷാരടി എൻറർടെയ്ൻമെൻറസ്’ എന്ന പേരിൽ നിർമാണ കമ്പനി ആരംഭിച്ച് നടൻ രമേഷ് പിഷാരടി. ബിഗ് സ്‌ക്രീനിലും മിനി സ്‌ക്രീനിലും വേദികളിലും നല്ല കലാ സൃഷ്ടികളുടെ നിർമ്മാണമാണ് ലക്ഷ്യമെന്ന് പിഷാരടി പറഞ്ഞു. 

‘വിഷു ദിനത്തിൽ സന്തോഷം പങ്കുവയ്ക്കുന്നു. ഔദ്യോഗികമായി നിർമാണ കമ്പനി ആരംഭിച്ചു. ബിഗ് സ്‌ക്രീനിലും മിനി സ്‌ക്രീനിലും വേദികളിലും എല്ലാം പ്രേക്ഷകർക്ക് ആനന്ദമേകുന്ന കലാ സൃഷ്ടികളുടെ നിർമ്മാണം ആണ് ലക്ഷ്യം. പിന്നിട്ട വർഷങ്ങളിൽ കലയുടെ വിവിധ മാധ്യമങ്ങളിൽ നിങ്ങൾ ഒപ്പം നിന്നതാണ് ധൈര്യം’,രമേശ് പിഷാരടി സോഷ്യൽ മീഡിയയിൽ കുറിച്ചു. 

മിമിക്രിയിലൂടെയും അവതാരകനായും പ്രേക്ഷകരുടെ ഇഷ്ടം നേടിയ പിഷാരടി നടൻ, സംവിധായകൻ എന്നിങ്ങനെ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. ജയറാമിനെയും കുഞ്ചാക്കോ ബോബനെയും നായകന്മാരാക്കിയാണ് ആദ്യ സിനിമ പഞ്ചവർണ്ണ തത്ത ഒരുക്കിയത്. പിന്നീട് മമ്മൂട്ടി നായകനായ ഗാനഗന്ധർവൻ എന്ന ചിത്രവും സംവിധാനം ചെയ്തു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇന്ദിരയെ ഞെട്ടിച്ച മണ്ഡലം, രണ്ടു തവണ ബിജെപിക്കൊപ്പം നിന്ന റായ്ബറേലി; രാഹുലിന് കാര്യങ്ങള്‍ എളുപ്പമോ?

നടിയെ രഹസ്യവിവാഹം ചെയ്‌തെന്ന് വാര്‍ത്തകള്‍; താന്‍ നയന്റീസ് കിഡ് സിങ്കിള്‍ എന്ന് ജയ്

ജാഗ്രതൈ!; മാര്‍ച്ച് പാദത്തില്‍ നിരോധിച്ച വാട്‌സ്ആപ്പ് അക്കൗണ്ടുകളുടെ എണ്ണം രണ്ടുകോടിയില്‍പ്പരം, ഇരട്ടി വര്‍ധന

'അന്നും ഞാന്‍ നായകനല്ല...' ക്യാപ്റ്റന്‍സി നഷ്ടത്തില്‍ മൗനം വെടിഞ്ഞ് രോഹിത്

ഒരാളും ചോദിക്കില്ല, രണ്ടു വോട്ടു ചെയ്താല്‍! കോട്ടിയയില്‍ ഇരട്ട വോട്ട് നിയമപരം; അപൂര്‍വ കൗതുകം