ചലച്ചിത്രം

'ഞാൻ ഭാ​ഗ്യവാനാണ്, പക്ഷേ എല്ലാവരുടേയും കാര്യം അങ്ങനെയല്ല'; കോവിഡ് മുക്തനായ ശേഷം ടൊവിനോ 

സമകാലിക മലയാളം ഡെസ്ക്

കോവിഡ് മുക്തനായി നടൻ ടൊവിനോ തോമസ്. താരം തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ നെ​ഗറ്റീവായ വിവരം പങ്കുവെച്ചത്. തനിക്ക് ബുദ്ധിമുട്ടുകളൊന്നും ഇല്ലെന്നും താരം വ്യക്തമാക്കി. എന്നാൽ എല്ലാവരുടേയും കാര്യം അങ്ങനെയല്ലെന്നും അതിനാൽ ശ്രദ്ധിക്കണമെന്നും താരം നിർദേശിച്ചു. 

അങ്ങനെ എന്റെ പരിശോധന ഫലം നെ​ഗറ്റീവായി, എല്ലാ സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി. ഇപ്പോൾ ഞാൻ സുഖമായി ഇരിക്കുന്നു, പക്ഷേ കോവിഡ് മുക്തനായതിന് ശേഷം പ്രശ്നങ്ങളൊന്നുമില്ലാതെ മുന്നോട്ടുപോകാൻ കഴിയുന്നതിൽ ഞാൻ ഭാ​ഗ്യവാനാണ്. എന്നാൽ എല്ലാവരുടേയും കാര്യം അങ്ങനെയല്ല. അതിനാൽ ദയവായി എല്ലാവരും എക്സ്ട്രാ കെയർ എടുക്കുക, സുരക്ഷിതമായി ഇരിക്കൂ- ടൊവിനോ കുറിച്ചു. 

ഏപ്രിൽ 15നാണ് ടൊവിനോ തോമസിന് കോവിഡ് സ്ഥിരീകരിക്കുന്നത്. രോ​ഗലക്ഷണങ്ങളോ മറ്റു ആരോഗ്യപ്രശ്‌നങ്ങളൊ താരത്തിനുണ്ടായിരുന്നില്ല. പൃഥ്വിരാജ്, ഐശ്വര്യ ലക്ഷ്മി, അഹാന കൃഷ്ണ തുടങ്ങിയ നിരവധി പേർ ഇതിനോടകം കോവിഡ് ബാധിതരായി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കേരള തീരത്ത് റെഡ് അലർട്ട്; ഉയർന്ന തിരമാലകൾക്ക് സാധ്യത

രാഹുല്‍ തിരിച്ചറിഞ്ഞത് നല്ലകാര്യം; റായ്ബറേലിയില്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കും; ബിനോയ് വിശ്വം

ആളെ കൊല്ലും ചെടികള്‍

''അമ്പതോളം പേരുടെ സംഘം വളഞ്ഞു; പിന്നെ ഇടിയായിരുന്നു. ക്യാമറ നെഞ്ചോട് ചേര്‍ത്തുപിടിച്ച് നിന്നെങ്കിലും ക്യാമറയോട് ചേര്‍ത്ത് ഇടിച്ചു''

തെരഞ്ഞെടുപ്പിന് മുമ്പ് കെജരിവാള്‍ പുറത്തേക്ക്? , ഇടക്കാല ജാമ്യം നല്‍കുന്നത് പരിഗണിച്ചേക്കുമെന്ന് സുപ്രീംകോടതി