ചലച്ചിത്രം

'എല്ലാവര്‍ക്കും സോനു സൂദാകാന്‍ പറ്റില്ലല്ലോ?' ബോളിവുഡ് താരങ്ങളെ പരിഹസിച്ച് ശോഭ ഡെ

സമകാലിക മലയാളം ഡെസ്ക്

രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായിരിക്കെ ബോളിവുഡ് താരങ്ങളുടെ വെക്കേഷന്‍ ആഘോഷങ്ങള്‍ വലിയ വിമര്‍ശനങ്ങള്‍ക്ക് കാരണമായിരിക്കുകയാണ്. ഇതിനോടകം നിരവധി താരങ്ങളാണ് മാലിദ്വീപില്‍ അവധി ആഘോഷിക്കാനെത്തിയത്. ആളുകള്‍ ഓക്‌സിജന്‍ കിട്ടാതെ കഷ്ടപ്പെടുമ്പോള്‍ ബിക്കിനിയിലുള്ള ബീച്ച് ചിത്രങ്ങള്‍ കൊണ്ട് സോഷ്യല്‍ മീഡിയ നിറക്കുന്നതിനിടെ പ്രമുഖ താരങ്ങള്‍ വരെ രംഗത്തുവന്നു കഴിഞ്ഞു. ഇപ്പോള്‍ ബോളിവുഡ് താരങ്ങള്‍ക്ക് നേരെ പരിഹാസവുമായി എത്തുകയാണ് എഴുത്തുകാരി ശോഭ ഡെ. എല്ലാവര്‍ക്കും സോനു സൂദാകാന്‍ പറ്റില്ലല്ലോ എന്നാണ് ശോഭയുടെ പരിഹാസം. 

രാജ്യം കോവിഡിന്റെ രണ്ടാം തരംഗത്തില്‍ ദുരിതം അനുഭവിക്കുമ്പോള്‍ പോലും താരങ്ങള്‍ക്ക് ബിക്കിനി ശരീരങ്ങള്‍ കാണിക്കുന്നതിന് സ്ഥലം വേണ്ടത് എങ്ങനെയാണ് എന്നാണ് ശോഭ ചോദിക്കുന്നത്. 'പ്രമുഖ ഹോളിഡേ മേക്കേഴ്‌സ് മനോഹരമായ പവിഴദ്വീപിനു മുകളിലാണ് ജീവിക്കുന്നത്. ഇന്ത്യയില്‍ വീണ്ടും കോവിഡ് ശക്തമാകുമ്പോള്‍ നിര്‍വികാരമായി പെരുമാറുന്നതിന് എന്തിനാണ് പാവം താരങ്ങളെ വിമര്‍ശിക്കുന്നത്. ചെറിയ സന്തോഷങ്ങളില്‍ അവരോട് വിധ്വേഷം കാണിക്കുന്നത് എന്തിനാണ്? അവരുടെ പണം, അവരുടെ അവധി ആഘോഷം. അവര്‍ എന്തു ചെയ്യണം എന്നാണ്? എല്ലാവരും സോനു സൂദ് അല്ലല്ലോ'- ശോഭ കുറിച്ചു. 

നേരത്തെ സെലിബ്രിറ്റികളെ വിമര്‍ശിക്കുന്ന കുറിപ്പ് പങ്കുവെച്ചും അവര്‍ രൂക്ഷവിമര്‍ശനം ഉയര്‍ത്തിയിരുന്നു. പരിഹാസ്യമായ ഈ ചിത്രങ്ങള്‍ പങ്കുവെക്കുന്നത് വൃത്തികേടാണ് എന്നാണ് കുറിച്ചത്. അപ്രതിസന്ധി ഘട്ടത്തില്‍ ഇടവേള കിട്ടിയത് നിങ്ങളുടെ ഭാഗ്യമാണെന്നും അതിനാല്‍ മാലിദ്വീപില്‍ ആഘോഷിച്ചോളൂ. പക്ഷേ അത് സ്വകാര്യമായി സൂക്ഷിക്കണം എന്നാണ് ശോഭ കുറിച്ചത്. ആലിയ ഭട്ട്, രണ്‍വീര്‍ കപൂര്‍, മാരുതി ദീക്ഷിത്, ദിഷ പട്ടാനി, ടൈഗര്‍ ഷരോഫ്, തുടങ്ങിയ നിരവധി താരങ്ങളാണ് മാലിദ്വീപില്‍ അവധി ആഘോഷിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മുന്നറിയിപ്പില്ലാതെ എയര്‍ ഇന്ത്യ സര്‍വീസുകള്‍ റദ്ദാക്കി; വിമാനത്താവളത്തില്‍ കുടുങ്ങി യാത്രക്കാര്‍

ബിലീവേഴ്‌സ് ചര്‍ച്ച് അധ്യക്ഷന്‍ കെ പി യോഹന്നാന് വാഹനാപകടത്തില്‍ ഗുരുതര പരിക്ക്

ലാവലിന്‍ കേസ് സുപ്രീംകോടതി ഇന്ന് പരി​ഗണിച്ചേക്കും; രണ്ടാഴ്ചയ്ക്കിടെ ലിസ്റ്റ് ചെയ്യുന്നത് മൂന്നാംതവണ

തകര്‍പ്പന്‍ ഇന്നിങ്‌സ് ! ഒറ്റയ്ക്ക് പൊരുതി സഞ്ജു, പുറത്താകല്‍ നാടകീയം; ത്രില്ലര്‍ പോരില്‍ ഡല്‍ഹിക്ക് ജയം

കള്ളക്കടൽ: കേരള തീരത്ത് ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത; ജാ​ഗ്രതാ നിർദേശം