ചലച്ചിത്രം

'കനി കുസൃതി ഇന്ത്യയിലെ ഏറ്റവും മികച്ച നടിമാരില്‍ ഒരാൾ, ഞാൻ നിങ്ങളുടെ ആരാധകൻ'; പ്രശംസിച്ച് റോഷൻ ആൻഡ്രൂസ്

സമകാലിക മലയാളം ഡെസ്ക്

നി കുസൃതിയെ പ്രധാന കഥാപാത്രമാക്കി സജിൻ ബാബു സംവിധാനം ചെയ്ത ബിരിയാണിയെ പ്രശംസിച്ച് സംവിധായകൻ റോഷൻ ആൻഡ്രൂസ്. മലയാളത്തിൽ ഇതുവരെ ഇതുപോലെയൊരു ചിത്രം ഉണ്ടായിട്ടില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. ചിത്രത്തിലെ നായിക കനിയേയും റോഷൻ പ്രശംസിച്ചു. ഇന്ത്യയിലെ ഏറ്റവും മികച്ച നടിമാരിൽ ഒരാളാണ് കനി എന്നാണ് അദ്ദേഹം പറഞ്ഞത്. ചിത്രത്തിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവരും അഭിനന്ദനം അര്‍ഹിക്കുന്നും അദ്ദേഹം പറഞ്ഞു. സജിന് അയച്ച മെസേജിലൂടെയായിരുന്നു റോഷൻ ആൻഡ്രൂസിന്റെ പ്രശംസ. 

ഈ ചിത്രത്തിന്റെ പിന്നണിയില്‍ പ്രവര്‍ത്തിച്ച നിങ്ങള്‍ ഓരോരുത്തരേയും ആദ്യമേ തന്നെ അഭിനന്ദിക്കട്ടെ. ഈ ചിത്രം എനിക്ക് ഇഷ്ടമായി. എല്ലാവരും ഈ ചിത്രം കാണണം. ഇത്തരം സിനിമകള്‍ മലയാളത്തില്‍ ഉണ്ടാകാറില്ല. സജിന്‍ മികച്ചതായി തന്നെ ചെയ്തു. എല്ലാ അഭിനേതാക്കളും വളരെ നന്നായിരുന്നു. കനി കുസൃതി, നിങ്ങള്‍ ഇന്ത്യയിലെ തന്നെ മികച്ച നടിമാരില്‍ ഒരാളാണ്. നിങ്ങളുടെ പ്രകടനത്തിന്റെ ആരാധകനാണ് ഞാന്‍. എല്ലാ നിമിഷവും വളരെ തന്മയത്വത്തോടെയുള്ള പ്രകടനമാണ്. സജിന്‍ കഥാപാത്രത്തെ ഒരുക്കിയ രീതി മികച്ചതായിരുന്നു. ഇത് ഒരു മികച്ച തുടക്കമാകട്ടെ. സജിനേയും കനിയേയും ഞാന്‍ സല്യൂട്ട് ചെയ്യുന്നു. ഇനിയും മികച്ച സിനിമകള്‍ സജിനില്‍ നിന്ന് ഉണ്ടാകട്ടെ എന്നാശംസിക്കുന്നു.- റോഷൻ ആൻഡ്രൂസിന്റെ മെസേജ് ഇങ്ങനെ. 

കനി കുസൃതിക്ക് മികച്ച നടിക്കുള്ള സംസ്ഥാന പുരസ്‌കാരം ഉള്‍പ്പെടെ നേടിക്കൊടുത്ത ചിത്രമായിരുന്നു ബിരിയാണി. കൂടാതെ ദേശിയ, അന്തർദേശിയ തലത്തിലും ചിത്രം നിരവധ് അവാർഡുകൾ സ്വന്തമാക്കി. തിയറ്റർ റിലീസിന് ശേഷം 'കേവ്' എന്ന ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമിലൂടെ പ്രേക്ഷകരിലേക്ക് എത്തിയത്. യുഎഎന്‍ ഫിലിം ഹൗസിന്റെ ബാനറില്‍ നിര്‍മ്മിച്ചിരിക്കുന്ന ചിത്രത്തിന്റെ ക്യാമറ കാര്‍ത്തിക് മുത്തുകുമാറും, എഡിറ്റിംഗ് അപ്പു ഭട്ടതിരിയുമാണ്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി