ചലച്ചിത്രം

കസേരയും തലയിൽ ചുമന്നു പോകുന്ന സംവിധായകൻ, ബേസിലിന് പിറന്നാൾ ആശംസകളുമായി ടൊവിനോ: വിഡിയോ

സമകാലിക മലയാളം ഡെസ്ക്

ലയാളികളുടെ ഇഷ്ട സംവിധായകനും നടനുമാണ് ബേസിൽ ജോസഫ്. ഇന്നലെ താരത്തിന്റെ ജന്മദിനമായിരുന്നു. നിരവധി പേരാണ് ബേസിലിന് ആശംസകൾ അറിയിച്ചുകൊണ്ട് എത്തിയത്. കൂട്ടത്തിൽ ഏറ്റവും രസകരമായ ആശംസ നടൻ ടൊവിനോ തോമസിന്റേതായിരുന്നു. ടൊവിനോയും ബേസിലും ഒന്നിക്കുന്ന പുതിയ ചിത്രം മിന്നൽ മുരളിയുടെ സെറ്റിൽ നിന്നുള്ള വിഡിയോ ആണ് താരം പങ്കുവെച്ചത്. 

കസേര തലയിൽ വച്ചു പോകുന്ന ബേസിലാണ് വിഡിയോയിൽ. ‘ജന്മദിനാശംസകൾ ബേസിൽ ജോസഫ്, നിങ്ങൾക്ക് നല്ല ആരോഗ്യവും സന്തോഷവും ഉണ്ടാകട്ടെ' എന്നാണ് ടൊവിനോ കുറിച്ചത്. ഇതിനു മുൻപും ബേസിലിന്റെ രസികൻ വിഡിയോകൾ ടൊവിനോ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഷൂട്ടിന് ഇടയിൽ പഴം കഴിക്കുന്ന വിഡിയോ വൈറലായിരുന്നു. 

വിവിധ ഭാഷകളിലായി ഇറങ്ങുന്ന ബി​ഗ് ബജറ്റ് ചിത്രമാണ് മിന്നൽ മുരളി. ഇതിന് മുൻപ് ​ഗോദ എന്ന ചിത്രത്തിലും ഇരുവരും ഒന്നിച്ചിരുന്നു. തിര എന്ന ചലച്ചിത്രത്തിൽ വിനീത് ശ്രീനിവാസന്റെ സഹസംവിധായകനായി പ്രവർ‍ത്തിച്ച് കരിയർ തുടങ്ങിയ ബേസിൽ, ഹോംലി മീൽസ് എന്ന സിനിമയിലാണ് ആദ്യം അഭിനയിക്കുന്നത്. 2015ൽ കുഞ്ഞിരാമായണം സംവിധാനം ചെയ്തു. അടുത്തിടെ പുറത്തിറങ്ങിയ ദിലീഷ് പോത്തൻ-ഫഹദ് ഫാസിൽ ചിത്രമായ ജോജിയിലും ശ്രദ്ധേയമായ വേഷത്തിൽ ബേസിൽ അഭിനയിച്ചിരുന്നു. മികച്ച അഭിപ്രായമാണ് കഥാപാത്രത്തിന് ലഭിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് സുതാര്യവും നീതിപൂര്‍വവുമായ വോട്ടെടുപ്പ് നടന്നില്ല; തെരഞ്ഞെടുപ്പ് കമ്മീഷന് വിഡി സതീശന്റെ പരാതി

ലഭ്യത കൂടി, ആറ് രാജ്യങ്ങളിലേയ്ക്ക് സവാള കയറ്റുമതി ചെയ്യാന്‍ അനുമതി

പന്തെറിഞ്ഞത് 8 പേര്‍! ന്യൂസിലന്‍ഡിനെതിരെ പാകിസ്ഥാന് അപൂര്‍വ നേട്ടം

വാഹനത്തിന് സൈഡ് കൊടുത്തില്ല, കെഎസ്ആര്‍ടിസി ബസ് തടഞ്ഞ് മേയര്‍ ആര്യാ രാജേന്ദ്രന്‍, ഡ്രൈവര്‍ക്കെതിരെ കേസ്

ഇത് പേടിപ്പിക്കുന്ന 'പ്രേമലു'; മിസ്റ്ററി ത്രില്ലറാക്കി പരീക്ഷണം; വിഡിയോ ഹിറ്റ്