ചലച്ചിത്രം

'മലയാളിക്ക് ഒരിക്കലും റീമേക്കുകൾ ദഹിക്കില്ല, ഹം​ഗാമ 2 എടുത്തത് ഹിന്ദി സംസാരിക്കുന്നവർക്കുവേണ്ടി'; പ്രിയദർശൻ

സമകാലിക മലയാളം ഡെസ്ക്

റു വർഷത്തിന് ശേഷമാണ് സംവിധായകൻ പ്രിയദർശൻ ബോളിവുഡിൽ ഒരു സിനിമയെടുക്കുന്നത്. മലയാളത്തിലെ സൂപ്പർഹിറ്റ് ചിത്രമായ മിന്നാരത്തിന്റെ അഡാപ്റ്റേഷനായാണ് ഹം​ഗാമ 2 എത്തിയത്. ഒടിടി റിലീസ് ചെയ്ത ചിത്രത്തിനെതിരെ രൂക്ഷ വിമർശനമാണ് ഉയർന്നത്. എന്നാൽ ഹം​ഗാമ 2 മിന്നാരവുമായി താരതമ്യം ചെയ്യേണ്ടതില്ലെന്നാണ് പ്രിയദർശൻ പറയുന്നത്. മലയാളിക്ക് ഒരിക്കലും റീമേക്കുകൾ ദഹിക്കില്ലെന്നും ഹം​ഗാമ മലയാളികൾക്കുവേണ്ടി എടുത്ത സിനിമയല്ലെന്നുമാണ് അദ്ദേഹത്തിന്റെ വാക്കുകൾ. മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ തുറന്നു പറച്ചിൽ. 

മലയാളിക്ക് ഒരിക്കലും റീമേക്കുകൾ ദഹിക്കില്ല. എന്റെ ഓരോ സിനിമയും ബോളിവുഡിൽ ഹിറ്റായപ്പോഴും മലയാളികളിൽനിന്ന് വിമർശങ്ങൾ കേൾക്കാറുണ്ട്. അതുപോലെ ഹംഗാമ-2ന് നേരെയും വിമർശനങ്ങൾ വരുന്നുണ്ട്. പക്ഷേ, ഹംഗാമ-2 മലയാളികൾക്കുവേണ്ടി എടുത്ത സിനിമയല്ല. അത് ഹിന്ദി സംസാരിക്കുന്ന രാജ്യത്തെ വലിയൊരു ഭൂപ്രദേശത്തെ ജനങ്ങൾക്ക് ആസ്വദിക്കാനായി എടുത്ത സിനിമയാണ്. അവർക്കത് ഇഷ്ടപ്പെമായെങ്കിൽ സിനിമ വിജയമാണ്- പ്രിയദർശൻ പറഞ്ഞു. 

ഹം​ഗാമ 2 ലെ അഭിനേതാക്കളുടെ പ്രകടം മിന്നാരത്തിലെ അത്രപോരാ എന്ന് പറഞ്ഞ് വിമർശനമുയരുന്നുണ്ടെന്നും അത് സത്യമാണെന്നുമാണ് അദ്ദേഹം പറയുന്നത്. മലയാളത്തിലെ അഭിനേതാക്കൾ മാസ്റ്റർ ആക്ടേഴ്‌സാണ്. മോഹൻലാലും തിലകനും ജഗതിയും ശോഭനയുമെല്ലാം തരുന്ന അതേ ഔട്ട്പുട്ട് ബോളിവുഡിൽ കിട്ടില്ല. ഒറിജിനൽ ഈസ് ഓൾവെയ്സ് ഒറിജിനലാണെന്നും അതിനാൽ മിന്നാരവുമായി താരതമ്യം ചെയ്യേണ്ടതില്ലെന്നുമാണ് പ്രിയദർശൻ വ്യക്തമാക്കി. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി