ചലച്ചിത്രം

'നാട്ടുകാരെക്കൊണ്ട് വൃത്തികെട്ട കമന്റിടാൻ പ്രേരിപ്പിക്കുന്നു'; കേസ് കൊടുക്കണമെന്ന് സനുഷയുടെ മറുപടി

സമകാലിക മലയാളം ഡെസ്ക്

ഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ രൂക്ഷമായ സൈബർ ആക്രമണത്തിന് ഇരയാവുകയാണ് നടി സനുഷ. ​ഗ്ലാമറസ് ലുക്കിലുള്ള താരത്തിന്റെ പുത്തൻ മേക്കോവറാണ് ഒരു വിഭാ​ഗത്തെ ചൊടിപ്പിച്ചത്. എന്നാൽ തനിക്കു നേരെ അശ്ലീലവർഷം നടത്തുന്നവർക്ക് വായടപ്പിക്കുന്ന മറുപടിയാണ് സനുഷ നൽകുന്നത്. കൂടാതെ ​തന്റെ കൂടുതൽ ​ഗ്ലാമറസ് ചിത്രങ്ങളും താരം പങ്കുവെച്ചു. 

സൈബർ ആക്രമണം നടത്തുന്നവരെ പരിഹസിച്ചുകൊണ്ടായിരുന്നു താരത്തിന്റെ പോസ്റ്റ്. ‘സിനിമ ഇല്ലാത്തതിനാൽ തുണിയൂരി അല്ലെങ്കിൽ തുണിയുടെ അളവ് കുറച്ചും എന്നൊക്കെയുള്ള കമന്റുകൾ കണ്ട് ബോറടിച്ചു. കൂടുതൽ രസകരമായ മറുപടികൾ തരാൻ പറ്റിയ, വൃത്തികേടുകൾ വിളിച്ച് പറയാത്തതുമായ കമന്റുകൾ പ്രതീക്ഷിച്ച് കൊള്ളുന്നുവെന്നും അറിയിച്ച് , സസ്സ്‌നേഹം സനുഷ സന്തോഷ്...ആരംഭിച്ചുകൊള്ളൂ.’ എന്നാണ് താരം കുറിച്ചത്. 

സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ചിത്രങ്ങൾ ആരാധകരുടെ മനം കവരുകയാണ്. നിരവധി പേരാണ് താരത്തെ പ്രശംസിച്ചുകൊണ്ട് രം​ഗത്തെത്തുന്നത്. എന്നാൽ മോശം കമന്റുകൾക്കൊന്നും കുറവില്ല. ഇപ്പോഴും ‘ബാലനടി’യാണെന്നാണ് വിചാരം. എന്തെങ്കിലും കോലം കെട്ടുക.. എന്നിട്ട് നാട്ടുകാരെ കൊണ്ട് വൃത്തികെട്ട കമന്റ് ഇടാൻ പ്രേരിപ്പിക്കുക... ഇതെല്ലാം കണ്ട് സ്വയം ആഹ്ലാദിക്കുക വല്ലാത്ത ഒരു ജന്മം.’ എന്നായിരുന്നു ഒരാളുടെ കമന്റ്. ഇതിന് എന്ത് ചെയ്യാനാ. ഇടയ്ക്ക് മാത്രം നേര്‍മൽ ആകുന്ന ഒരു ജന്മം. കേസ് കൊടുത്താലോ പിള്ളേച്ചാ എന്നായിരുന്നു താരത്തിന്റെ മറുപടി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി