ചലച്ചിത്രം

മോഹൻബാബുവിന്റെ വീട്ടിൽ അതിഥികളായി മോഹൻലാലും മീനയും, ചിത്രങ്ങൾ

സമകാലിക മലയാളം ഡെസ്ക്

ദൃശ്യം 2നു ശേഷം പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ബ്രോ ഡാഡിയിലൂടെ വീണ്ടും ഒന്നിക്കുകയാണ് സൂപ്പർതാര ജോഡികളായ മോഹൻലാലും മീനയും. ഹൈദരാബാദിലാണ് ചിത്രത്തിന്റെ ഷൂട്ടിങ് പുരോ​ഗമിക്കുന്നത്. ഷൂട്ടിങ്ങിന്റെ ഇടവേളയിൽ സുഹൃത്തിനെ കാണാൻ എത്തിയ മോഹൻലാലിന്റേയും മീനയുടേയും ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. തെന്നിന്ത്യൻ താരം മോഹൻ ബാബുവിന്റെ വീട്ടിലാണ് ഇരുവരും അതിഥികളായി എത്തിയത്. 

മോഹന്‍ ബാബുവിനൊപ്പം ഭാര്യ നിര്‍മ്മലയും മക്കളായ ലക്ഷ്‍മി മഞ്ചുവും വിഷ്‍ണു മഞ്ചുവും വിഷ്‍ണുവിന്‍റെ ഭാര്യ വിറാനിക്കയും ചേർന്നാണ് ഇരുവരേയും വരവേറ്റത്. അത്താഴം കഴിച്ച്, ഏറെ നേരം വസതിയില്‍ ചിലവഴിച്ചാണ് മോഹൻലാലും മീനയും മടങ്ങിയത്. മോഹന്‍ലാലിന്‍റെ സുഹൃത്ത് സമീര്‍ ഹംസയും ഇവർക്കൊപ്പമുണ്ടായിരുന്നു. 

വെള്ള ജുബ്ബയും മുണ്ടും ധരിച്ച് കേരളീയ വേഷത്തിലായിരുന്നു മോഹൻലാൽ. എം ഫാമിലി എന്ന അടിക്കുറിപ്പിലാണ് മോഹൻലാലിനും മോഹൻബാബുവിനുമാപ്പമുള്ള ചിത്രം മീന പങ്കുവെച്ചത്. കൂടാതെ ലക്ഷ്‍മി മഞ്ചുവും ചിത്രങ്ങൾ പോസ്റ്റ് ചെയ്തിട്ടുണ്ട്. സൂര്യ നായകനായി എത്തിയ സൂരരൈ പോട്ര് സിനിമയിൽ എയർഫോർസ് ഉദ്യോഗസ്ഥനായ ഭക്തവൽസലം നായിഡുവായി എത്തിയത് മോഹൻബാബുവാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'റണ്‍ രാഹുല്‍ റണ്‍', വയനാട്ടില്‍ തോല്‍വി ഉറപ്പായി; പരിഹസിച്ച് ബിജെപി

'സ്ഥിരം റോക്കി ഭായ് ആണ്, അന്നയാള്‍ പറഞ്ഞതിന് ഒരു വണ്ടി ആള്‍ക്കാരാണ് സാക്ഷി'

12 വര്‍ഷമായി കൊല്‍ക്കത്ത കാത്തിരിക്കുന്നു ജയിക്കാന്‍!

'ഇതിനൊക്കെ ഞാന്‍ തന്നെ ധാരാളം'; മരുന്നുവച്ച് സ്വന്തം മുറിവുണക്കി ഒറാങ്ങുട്ടാന്‍; ശാസ്ത്ര കൗതുകം

ഒരേ പേരുള്ള രണ്ടു പേര്‍ മത്സരിക്കാനെത്തിയാല്‍ എങ്ങനെ തടയും?; അപരന്മാരെ വിലക്കണമെന്ന ഹര്‍ജിയില്‍ സുപ്രീംകോടതി