ചലച്ചിത്രം

ലാഹോറിലെ ചുവന്ന തെരുവിലെ സ്ത്രീകളെക്കുറിച്ച്, 'ഹീരാമാണ്ടി'; വെബ്‌സീരീസുമായി സഞ്ജയ് ലീല ബന്‍സാലി 

സമകാലിക മലയാളം ഡെസ്ക്

'ഹീരാമാണ്ടി' എന്ന വെബ്‌സീരീസുമായി ഡിജിറ്റല്‍ അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുകയാണ് സഞ്ജയ് ലീല ബന്‍സാലി. സീരീസ് നെറ്റ്ഫ്‌ലിക്‌സില്‍ റിലീസ് ചെയ്യും. ഇന്ത്യ സ്വാതന്ത്യം നേടുന്നതിന് മുമ്പുള്ള ലാഹോറിന്റെ പശ്ചാതലത്തിലാണ് സീരീസ് ഒരുങ്ങുന്നത്. ഹീരാമാണ്ടി എന്ന സ്ഥലത്തെ സ്ത്രീകളുടെ കഥയാണ് പ്രമേയം. 

ലാഹോറിലെ 'റെഡ് ലൈറ്റ് ഏരിയ' എന്നാണ് ഹീരാ മാണ്ടി അറിയപ്പെടുന്നത്. സീരീസിനെക്കുറിച്ച് നെറ്റ്ഫ്‌ലിക്‌സ് ട്വിറ്ററിലൂടെ പ്രഖ്യാപിച്ചു. സഞ്ജയ് ലീല ബന്‍സാലിക്കൊപ്പം പ്രവര്‍ത്തിക്കുന്നതിലെ ആകാഷയാണ് ട്വീറ്റില്‍ പങ്കുവച്ചിരിക്കുന്നത്. 

14 വര്‍ഷമായി തന്റെ മനസ്സിലുള്ള കഥയാണെന്നാണ് ഹീരാമാണ്ടിയെക്കുറിച്ച് സഞ്ജയ് പറയുന്നത്. അതേസമയം സീരീസിലെ അഭിനേതാക്കളെ കുറിച്ചുള്ള വിവരങ്ങള്‍ പങ്കുവച്ചിട്ടില്ല. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

ഇന്ത്യാ സന്ദര്‍ശനം മാറ്റിവെച്ച മസ്‌ക് അപ്രതീക്ഷിതമായി ചൈനയില്‍; തിരക്കിട്ട ബിസിനസ് ചര്‍ച്ചകള്‍

കേരളത്തിൽ ആദ്യം ചുട്ട ചപ്പാത്തിയുടെ കഥ; 100ാം വർഷത്തിൽ മലയാളികളുടെ സ്വന്തം വിഭവം

സഹല്‍ രക്ഷകന്‍; മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്‍റ് ഐഎസ്എല്‍ ഫൈനലില്‍

സ്വര്‍ണവില കുറഞ്ഞു, പത്തുദിവസത്തിനിടെ ഇടിഞ്ഞത് 1250 രൂപ; 53,000ന് മുകളില്‍ തന്നെ