ചലച്ചിത്രം

ദളപതിയെ കാണാൻ ലൊക്കേഷനിൽ എത്തി ധോനി, ആഘോഷമാക്കി ആരാധകർ; വിഡിയോ

സമകാലിക മലയാളം ഡെസ്ക്

തമിഴ് സൂപ്പർതാരം വിജയ് യെ കാണാൻ ഷൂട്ടങ്  ലൊക്കേഷനിൽ എത്തി ക്രിക്കറ്റ് താരം മഹേന്ദ്രസിങ് ധോനി. വിജയുടെ പുതിയ ചിത്രം ബീസ്റ്റിന്റെ ചിത്രീകരണം നടക്കുന്ന ചെന്നൈയിലെ ഗോകുലം സ്റ്റുഡിയോയിൽ ആണ് ധോനി എത്തിയത്. ഒരു പരസ്യ ചിത്രീകരണത്തിനു വേണ്ടി എത്തിയതായിരുന്നു ക്രിക്കറ്റ് താരം. 

ധോനി നായകനായ ഐപിഎല്‍ ടീം ചെന്നൈ സൂപ്പര്‍ കിംഗ്‍സിന്‍റെ ബ്രാന്‍ഡ് അംബാസിഡര്‍ ആയിരുന്നു 2008 കാലത്ത് വിജയ്. അന്നു മുതൽ ഇവർ തമ്മിൽ പരിചയത്തിലാണ്. എന്തായാലും സോഷ്യൽ മീഡിയയിൽ ആഘോഷമാവുകയാണ് ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളും വിഡിയോയും. ദളപതിയും തലയും എന്ന തലക്കെട്ടിലാണ് വിഡിയോ വൈറാലവുന്നത്. 

മാസ്റ്ററിന് ശേഷം വിജയ് നായകനാകുന്ന ചിത്രമാണ് ബീസ്റ്റ്.  കോലമാവ്‌ കോകില എന്ന ചിത്രത്തിന്റെ സംവിധായകൻ നെൽസനാണ് ചിത്രം സംവിഝാനം ചെയ്യുന്നത്. പൂജ ഹെഗ്‌ഡെയാണ് സിനിമയിലെ നായിക. ഷൈൻ ടോം ചാക്കോ, അപർണ ദാസ് എന്നീ മലയാളി താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. സൺ പിക്‌ച്ചേഴ്‌സാണ് ചിത്രത്തിന്റെ നിർമാതാക്കൾ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി