ചലച്ചിത്രം

നളിനി ജമീലയുടെ 'എന്‍റെ ആണുങ്ങള്‍' വെബ് സീരീസാകുന്നു, ആത്മകഥ സിനിമയാക്കില്ല

സമകാലിക മലയാളം ഡെസ്ക്

ളിനി ജമീലയുടെ 'എന്‍റെ ആണുങ്ങള്‍' എന്ന പുസ്‍തകം വെബ് സീരീസാകുന്നു. ഇതിനായുള്ള ചർച്ചകൾ പുരോ​ഗമിക്കുകയാണെന്ന് ഫേയ്സ്ബുക്കിലൂടെ അവർ വ്യക്തമാക്കി. എന്നാൽ തന്‍റെ ആത്മകഥ സിനിമയാക്കാനുള്ള കരാര്‍ ഉണ്ടെന്ന പ്രചരണം വ്യാജമാണെന്നും അവർ വ്യക്തമാക്കി. 

''എന്‍റെ ആണുങ്ങൾ' വെബ് സീരീസ് ആക്കാനുള്ള ചർച്ചകൾ നടക്കുന്നു. അതിനിടെ എന്‍റെ ആത്മകഥ സിനിമയാക്കുന്നതിനു കരാറുണ്ടെന്ന് ഒരാൾ പരക്കെ പറഞ്ഞു നടക്കുന്നതായി അറിഞ്ഞു. അങ്ങനെ കരാറൊന്നുമില്ല. ഈ ദുഷ്പ്രചാരണം തള്ളിക്കളയണമെന്നു എല്ലാവരോടും അഭ്യർത്ഥിക്കുന്നു"- നളിനി ജമീല കുറിച്ചു. സ്ത്രീപുരുഷബന്ധങ്ങളെക്കുറിച്ചുള്ള മലയാളികളുടെ സമീപനങ്ങളെ ചോദ്യം ചെയ്യുന്നതാണ് പുസ്തകം. 

ലൈം​ഗിക തൊഴിലാളിയയ നളിനി ജമീല 'ഞാന്‍ ലൈംഗികത്തൊഴിലാളി' എന്ന ആത്മകഥയിലൂടെയാണ് സാഹിത്യപ്രേമികൾക്കിടയിൽ ചർച്ചയാവുന്നത്. എന്‍റെ ആണുങ്ങള്‍, ഒരു ലൈംഗികത്തൊഴിലാളിയുടെ പ്രണയപുസ്‍തകം എന്നീ പുസ്‍തകങ്ങളും രചിച്ചു. സാമൂഹികപ്രവര്‍ത്തന മേഖലയില്‍ സജീവമായ നളിനി ജമീല സെക്സ് വര്‍ക്കേഴ്സ് ഫോറം ഓഫ് കേരളയുടെ കോഡിനേറ്ററും പല സന്നദ്ധ സംഘടനകളിലും അംഗവുമാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'റണ്‍ രാഹുല്‍ റണ്‍', വയനാട്ടില്‍ തോല്‍വി ഉറപ്പായി; പരിഹസിച്ച് ബിജെപി

'സ്ഥിരം റോക്കി ഭായ് ആണ്, അന്നയാള്‍ പറഞ്ഞതിന് ഒരു വണ്ടി ആള്‍ക്കാരാണ് സാക്ഷി'

12 വര്‍ഷമായി കൊല്‍ക്കത്ത കാത്തിരിക്കുന്നു ജയിക്കാന്‍!

'ഇതിനൊക്കെ ഞാന്‍ തന്നെ ധാരാളം'; മരുന്നുവച്ച് സ്വന്തം മുറിവുണക്കി ഒറാങ്ങുട്ടാന്‍; ശാസ്ത്ര കൗതുകം

ഒരേ പേരുള്ള രണ്ടു പേര്‍ മത്സരിക്കാനെത്തിയാല്‍ എങ്ങനെ തടയും?; അപരന്മാരെ വിലക്കണമെന്ന ഹര്‍ജിയില്‍ സുപ്രീംകോടതി