ചലച്ചിത്രം

ഒരു സൂപ്പർസ്റ്റാർ എങ്ങനെയാവണമെന്ന് നിങ്ങൾ കാണിച്ചു തരുന്നു, മോഹൻലാലിനെക്കുറിച്ച് ലക്ഷ്മി മഞ്ചു

സമകാലിക മലയാളം ഡെസ്ക്

സൂപ്പർതാരം മോഹൻലാലിനെ പ്രശംസിച്ച് നടി ലക്ഷ്മി മഞ്ചു. ഓണ്‍സ്ക്രീനിലും ഓഫ്സ്ക്രീനിലും തന്നെ ഒരേ പോലെ അദ്ഭുതപ്പെടുത്തിയ വ്യക്തിയാണ് മോഹൻലാലെന്ന് താരം പറയുന്നു. കഴിഞ്ഞ ദിവസം ലക്ഷ്മി മഞ്ചുവിന്റെ അച്ഛനും നടനുമായ മോഹൻ ബാബുവിനെ സന്ദർശിക്കാൻ മോഹൻലാൽ എത്തിയിരുന്നു. അപ്പോഴെടുത്ത ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ടാണ് കുറിപ്പ്. ഒരു സൂപ്പർതാരം എങ്ങനെയാവണമെന്നതിന് ഉദാഹരണമാണ് മോഹൻലാൽ എന്നാണ് മഞ്ചു പറയുന്നത്. 

വളരെ അപൂർവം പേര്‍ മാത്രമാണു ഓണ്‍സ്ക്രീനിലും ഓഫ്സ്ക്രീനിലും ഒരേ പോലെ അദ്ഭുതപ്പെടുത്തിയിട്ടുള്ളത്. അതില്‍ ഒരാളാണ് ലാലേട്ടൻ. അദ്ദേഹവുമായുള്ള കഴിഞ്ഞ കൂടിക്കാഴ്ചകളിൽ നിന്ന് ഞാൻ പഠിച്ചത് വലിയ ജീവിത പാഠങ്ങളാണ്. നാല് പതിറ്റാണ്ടിലേറെയായി സിനിമയില്‍ തുടരുന്ന അദ്ദേഹം കാട്ടുന്ന എളിമയും സർഗ്ഗാത്മകതയോടുള്ള ആവേശവും എടുത്ത് പറയേണ്ടതാണ്. രുചിയോട്, വസ്ത്രങ്ങളോട്, നിങ്ങള്‍ കാണിക്കുന്ന പാഷന്‍, നിങ്ങളുടെ പാട്ടില്‍ നിറയുന്ന മാന്ത്രികത… നിങ്ങള്‍ തിരഞ്ഞെടുക്കുന്ന റോളുകള്‍; എല്ലാം എന്റെ ജീവിതത്തില്‍ പ്രചോദനങ്ങള്‍ ആവുന്നു. ഇപ്പോള്‍ നിങ്ങളോടൊപ്പം സമയം ചെലവഴിച്ച് കഴിയുമ്പോള്‍, കൂടുതല്‍ മനസ്സിലാവുന്നു, ഒരു സൂപ്പര്‍സ്റ്റാർ എങ്ങനെയാകണം എന്ന്, എളിമയുള്ള, കരുണയുള്ള ആളാവണം എന്ന്. ഒപ്പം രസിപ്പിക്കാനും അറിയണം എന്ന്. നിങ്ങളായി തുടരുന്നതിന് നന്ദി, വഴികാട്ടിയാവുന്നതിനും. കുടുംബത്തിലെ സുഹൃത്തായി തുടരുന്നതിന് നന്ദി.- മഞ്ചു കുറിച്ചു. 

ബ്രോ ഡാഡി ഷൂട്ടിങ്ങിനിടെയാണ് നടി മീനയ്ക്കൊപ്പം മോഹൻ ബാബുവിന്റെ ഹൈദരാബാദിലെ വീട്ടിൽ എത്തിയത്. മോഹന്‍ ബാബുവിനൊപ്പം ഭാര്യ നിര്‍മ്മലയും മക്കളായ ലക്ഷ്‍മി മഞ്ചുവും വിഷ്‍ണു മഞ്ചുവും വിഷ്‍ണുവിന്‍റെ ഭാര്യ വിറാനിക്കയും ചേർന്നാണ് ഇരുവരേയും വരവേറ്റത്. അത്താഴം കഴിച്ച്, ഏറെ നേരം വസതിയില്‍ ചിലവഴിച്ചാണ് മോഹൻലാലും മീനയും മടങ്ങിയത്. ഇവരൊന്നിച്ചുള്ള ചിത്രവും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഫ്ലാറ്റിലെ ശുചിമുറിയില്‍ രക്തക്കറ, കുഞ്ഞിനെ പൊതിഞ്ഞ പാഴ്സല്‍ കവര്‍ വഴിത്തിരിവായി; 20 കാരി അടക്കം മൂന്നുപേര്‍ കസ്റ്റഡിയില്‍

വരുന്നു പള്‍സറിന്റെ 'ബാഹുബലി'; സ്‌പോര്‍ട്ടി ലുക്ക്, സ്വിച്ചബിള്‍ ട്രാക്ഷന്‍ കണ്‍ട്രോള്‍ സിസ്റ്റം, എന്‍എസ് 400

ഹിന്ദുക്കളെ രണ്ടാംതരം പൗരന്‍മാരാക്കി; ബംഗാളില്‍ എന്താണ് സംഭവിക്കുന്നത്?; മമത സര്‍ക്കാരിനെതിരെ പ്രധാനമന്ത്രി

'ഞാന്‍ അക്കാര്യം മറന്നു, ചിന്തിച്ചത് സൂപ്പര്‍ ഓവറിനെ കുറിച്ച്'- ത്രില്ലര്‍ ജയത്തില്‍ കമ്മിന്‍സ്

ചരിത്രമെഴുതുമോ ഈ തെരഞ്ഞെടുപ്പ്?