ചലച്ചിത്രം

'വൈബ്രേറ്റർ ഉപയോ​ഗം തുടർന്നോളൂ', അധിക്ഷേപിച്ച് തലക്കെട്ട്; വിമർശനവുമായി സ്വര ഭാസ്കർ

സമകാലിക മലയാളം ഡെസ്ക്


ടി സ്വര ഭാസ്കറിനെതിരെ സൈബർ ആക്രമണം. താലിബാന്‍ ഭീകരത പോലെ തന്നെയാണ് ഹിന്ദുത്വ ഭീകരതയും എന്ന പരാമര്‍ശമാണ് വിമർശനങ്ങൾക്ക് കാരണമായത്. ഇതിനു പിന്നാലെ 'അറസ്റ്റ് സ്വര ഭാസ്‌കര്‍' എന്ന ഹാഷ്ടാ​ഗ് സോഷ്യൽ മീഡിയയിൽ തരം​ഗമാവുകയാണ്. അതിനു പിന്നാലെ ഒരു മാധ്യമത്തിൽ വന്ന തലക്കെട്ടിനെ വിമർശിച്ച് രം​ഗത്തെത്തിയിരിക്കുകയാണ് സ്വര ഭാസ്കർ. 

ഫ്രീ പ്രസ് ജേണല്‍ എന്ന മാധ്യമം വാര്‍ത്തക്ക് നല്‍കിയ തലക്കെട്ടാണ് താരത്തെ ചൊടിപ്പിച്ചത്.  'വൈബ്രൈറ്റര്‍ ഉപയോഗം തുടര്‍ന്നോളൂ, പക്ഷെ രാജ്യത്തെയും മതങ്ങളെയും അപമാനിക്കാതിരിക്കൂ' എന്നാണ് സ്വരയ്ക്ക് എതിരായ ക്യാംപെയിനിനെ കുറിച്ച് നല്‍കിയ വാര്‍ത്തക്ക് തലക്കെട്ടു നൽകിയത്. ഇത്തരത്തിൽ ഒരു സ്ത്രീയെ നിരന്തരം മോശമായി പരാമര്‍ശിക്കുന്നത് ലൈംഗിക അധിക്ഷേപമാണെന്നു പറഞ്ഞുകൊണ്ടാണ് താരത്തിന്റെ വിമർശനം. 

'വൈബ്രൈറ്റര്‍ ഉപയോഗത്തെ കുറിച്ച് ഒരു സ്ത്രീയെ നിരന്തരം മോശമായി പരാമര്‍ശിക്കുന്നത് ലൈംഗിക അധിക്ഷേപമാണ്. അത്തരം സൈബര്‍ ലൈംഗിക അധിക്ഷേപങ്ങളെ വിവാദ തലക്കെട്ടുള്‍ക്ക് വേണ്ടി സാധാരണവത്കരിക്കാതിരിക്കൂ ഫ്രീ പ്രസ് ജേണല്‍'- സ്വക കുറിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

ലൈംഗിക അതിക്രമ കേസ്: എച്ച് ഡി രേവണ്ണയെ‌ക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ്

'അമ്മ ഏല്‍പ്പിച്ച ദൗത്യം, അമേഠിയും റായ്ബറേലിയും എന്റേതാണ്'; വൈകാരിക പ്രതികരണവുമായി രാഹുല്‍ ഗാന്ധി

ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണത്തില്‍ ഇളവ്; പ്രതിദിന ലൈസന്‍സ് 40 ആക്കും, ​ഗതാ​ഗത വകുപ്പിന്റെ സർക്കുലർ നാളെ

ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്കി'ൽ നിന്ന് കരീന കപൂർ പിന്മാറി