ചലച്ചിത്രം

'വീട് ലഭിച്ചത് ഒരു സിപിഎംകാരന്, നൽകിയത് ഒരു കോൺ​ഗ്രസ് നേതാവും'

സമകാലിക മലയാളം ഡെസ്ക്

കോൺ​ഗ്രസ് നേതാവ് കെസി വേണു​ഗോപാൽ എംപിയെ പ്രശംസിച്ച് സംവിധായകൻ ആലപ്പി അഷ്റഫ്. സിപിഎം ‌അനുഭാവിയായ ആലപ്പുഴക്കാരന് വേണു​ഗോപാൽ വീടുവച്ചു നൽകിയ വാർത്തയിലാണ് അഷ്ഫിന്റെ ‌പ്രതികരണം. രാഷ്ട്രീയം നോക്കാതെ ന‌‌ല്ല പ്രവർത്തികൾ ചെയ്യുന്നവർക്ക് പിന്തുണ നൽകണമെന്നാണ് അദ്ദേഹം ഫേയ്സ്ബു‌ക്കിൽ കുറിക്കുന്നത്. ആലപ്പുഴ പള്ളാത്തുരുത്തി വാർഡിൽ രണ്ടു കാലും തളർന്ന സിപിഎംകാരനായ ഉത്തമൻ എന്നയാൾക്കാണ് കെസി വേണു​ഗോപാൽ വീടുവച്ചു നൽകിയത്. 

ആലപ്പി അഷ്റഫിന്റെ കുറിപ്പ് വായിക്കാം

നന്മ ചെയ്യാൻ രാഷ്ട്രീയം ഒരു പ്രതിബന്ധമേ അല്ല. നന്മ പുലരണമെങ്കിൽ, നല്ല പ്രവർത്തികൾ ചെയ്യുന്നവർക്ക് രാഷ്ട്രീയം നോക്കാതെ നാം പിൻതുണ നൽകുക തന്നെ വേണം. സി‌പിഎം അനുഭാവിയായ ആലപ്പുഴക്കാരന് കെ.സി. വേണുഗോപാൽ എംപി വീട് വച്ചുനൽകിയ വാർത്തയാണ്  ഈ കുറിപ്പെഴുതാൻ എന്നെ പ്രേരിപ്പിച്ചത്. ലഭിച്ചത് ഒരു സിപിഎംകാരന് നൽകിയതാവട്ടെ ഒരു കോൺഗ്രസ് നേതാവും.

ഇത് നന്മയല്ലങ്കിൽ പിന്നെ മറ്റെന്താണ്. ഇത് മറിച്ചാണ് സംഭിച്ചതെങ്കിലും അത് നന്മ തന്നെയാണ്. അടിമുടി രാഷട്രീയത്തിൽ മുങ്ങി താഴ്ന്ന കൊച്ചുകേരളത്തിന് ഇനി ഉചിതം ഇത്തരം മാതൃകകൾ തന്നെയാണ്. രാജസ്ഥാനിൽ നിന്നുള്ള  രാജ്യസഭാഗം ആയിട്ടും, പതിറ്റാണ്ടുകൾ താൻ ചവിട്ടി നിന്ന ആലപ്പുഴയിലെ മണ്ണിനോടുള്ള ആത്മബന്ധമാകാം കെസിയെ ഈ നന്മയ്ക്ക് പ്രേരിപ്പിച്ചത്.

നന്മയുടെ ഈ യാത്രയെ രാഷ്ട്രീയത്തിന്റെ പേരിൽ നമുക്ക് തടയാതിരിക്കാം. ആലപ്പുഴ പള്ളാത്തുരുത്തി വാർഡിൽ രണ്ടു കാലും തളർന്ന സിപിഎംകാരനായ ഉത്തമൻ എന്നയാൾക്ക് ഇന്ന് കിടക്കാനൊരിടം നല്കി , മഹത്തായ ഒരു മാതൃക കാട്ടി  കെ.സി. വേണുഗോപാൽ എംപി. നന്മ, അത് വലത്ത് നിന്നും ഇടത്തേക്കും, ഇടത്ത് നിന്നും വലത്തേക്കും സഞ്ചരിക്കട്ടെ.നന്മയുടെ തിരി തെളിച്ച കെസിയ്ക്ക്.. ഒത്തിരി നന്ദി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പോണ്‍ വീഡിയോ വിവാദം: പ്രജ്വല്‍ രേവണ്ണക്കെതിരെ പാര്‍ട്ടി നടപടി; സസ്‌പെന്‍ഷന്‍

സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷയുമായി 'ക്ലാഷ്'; യുജിസി നെറ്റ് പരീക്ഷ നീട്ടിവെച്ചു

'ഭാഷയൊക്കെ മറന്നു, സോറി'- ഇടവേളയ്ക്ക് ശേഷം മ്യൂണിക്കില്‍ തിരിച്ചെത്തി ആന്‍സലോട്ടി

'ജീവിതം രണ്ട് വഞ്ചികളിലായിരുന്നു, ഒരെണ്ണം മുക്കി യാത്ര എളുപ്പമാക്കി'; നടി അമൃത പാണ്ഡെ മരിച്ച നിലയില്‍

'കുറഞ്ഞ ചെലവില്‍ അമേരിക്കയ്ക്ക് വെളിയില്‍ നിന്ന് ആളുകളെ റിക്രൂട്ട് ചെയ്യും'; പൈത്തണ്‍ ടീം ഒന്നടങ്കം പിരിച്ചുവിട്ട് ഗൂഗിള്‍