ചലച്ചിത്രം

പാകിസ്ഥാന്‍ പതാകയുമായി ചിത്രം, ചോദ്യം മുഴുവന്‍ അടിവസ്ത്രത്തിന്റെ നിറത്തെക്കുറിച്ച്; മറുപടിയുമായി താരം

സമകാലിക മലയാളം ഡെസ്ക്

സ്വാതന്ത്ര്യ ദിനാശംസകള്‍ നേര്‍ന്നുകൊണ്ടാണ് പാകിസ്ഥാനി നടിയായ മെഹ്വിഷ് പായത് ഓഗസ്റ്റ് 14ന് സോഷ്യല്‍ മീഡിയയില്‍ തന്റെ ചിത്രം പങ്കുവയ്ക്കുന്നത്. കയ്യില്‍ പാകിസ്ഥാന്‍ പതാകയുമേന്തി വെള്ള കുര്‍ത്തി ധരിച്ചു നില്‍ക്കുന്നതായിരുന്നു ചിത്രം. എന്നാല്‍ പോസ്റ്റിന് താഴെ വന്ന കമന്റുകളില്‍ നിറഞ്ഞത് താരത്തിന്റെ അടിവസ്ത്രത്തിന്റെ നിറത്തെക്കുറിച്ചുള്ള ചര്‍ച്ചകളായിരുന്നു. 

അതിനു പിന്നാലെ മോശം കമന്റുകളുമായി എത്തിയവര്‍ക്ക് മറുപടി നല്‍കിയിരിക്കുകയാണ് താരം. തന്റെ പോസ്റ്റിന് താഴെ വന്ന കമന്റുകള്‍ കണ്ട് അസ്വസ്ഥത തോന്നിയെന്നാണ് മെഹ്വിഷ് കുറിച്ചത്. വൃത്തികെട്ടവര്‍ ചര്‍ച്ച നടത്തുന്നത് എന്റെ അടിവസ്ത്രത്തിന്റെ നിറത്തെക്കുറിച്ചായിരുന്നു. എത്ര വൃത്തികെട്ടതാണ് അവരുടെ മനസ് എന്നാണ് അതിലൂടെ കാണിക്കുന്നത്. കറുത്തതോ, ഗ്രേയോ പച്ചയോ ആകട്ടെ, അതൊന്നും നിങ്ങളറിയേണ്ടതില്ല. ദൈവത്തെയോര്‍ച്ച് വളര്. - ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയായിട്ടായിരുന്നു പ്രതികരണം. 

നമ്മുടെ നാട്ടില്‍ ചര്‍ച്ച ചെയ്യേണ്ടതായി ഒരുപാട് പ്രശ്‌നങ്ങളുണ്ടെന്നും ഈ ഊര്‍ജം നല്ലകാര്യങ്ങള്‍ക്ക് ഉപയോഗിക്കാനും താരം പറയുന്നുണ്ട്. ആക്റ്റര്‍ ഇന്‍ ലോ, പഞ്ചാബ് നഹി ജാവൂഗി, ലോഡ് വെഡ്ഡിങ് തുടങ്ങിയവയാണ് മെഹ്വിഷ് ഹയതിന്റെ പ്രധാന ചിത്രങ്ങള്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോറി മെട്രോ തൂണിലേക്ക് ഇടിച്ചുകയറി; രണ്ട് മരണം

സ​ഹകരണ ബാങ്കിലെ നിക്ഷേപം തിരികെ നൽകിയില്ല; വിഷം കഴിച്ച് ​ചികിത്സയിലായിരുന്ന ​ഗൃഹനാഥൻ മരിച്ചു

ഗായിക ഉമ രമണൻ അന്തരിച്ചു

പലസ്തീനെ പിന്തുണച്ച് വിദ്യാർത്ഥികൾ; അമേരിക്കൻ യൂണിവേഴ്സിറ്റികളിൽ പ്രതിഷേധം ശക്തം; 282 പേർ അറസ്റ്റില്‍

ഫുള്‍ക്രുഗിന്റെ ഗോള്‍; ചാമ്പ്യന്‍സ് ലീഗ് സെമിയില്‍ പിഎസ്ജിയെ വീഴ്ത്തി ബൊറൂസിയ ഡോര്‍ട്മുണ്ട്