ചലച്ചിത്രം

വിക്കി കൗശാലും മാളവികയും ബാല്യകാല സുഹൃത്തുക്കൾ, ഒന്നിച്ച് ഓണാഘോഷം; ചിത്രങ്ങൾ

സമകാലിക മലയാളം ഡെസ്ക്

ലയാളത്തിലൂടെ എത്തി തെന്നിന്ത്യയും ബോളിവുഡും കീഴടക്കിയ നടിയാണ് മാളവിക മോഹനൻ. മലയാളിയായ മാളവിക കേരളത്തിൽ നിന്നുള്ള വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് താരത്തിന്റെ ഓണാഘോഷമാണ്. കുടുംബത്തിനും ബാല്യകാല സുഹൃത്തുക്കൾക്കുമൊപ്പമായിരുന്നു താരത്തിന്റെ ആഘോഷം. എന്നാൽ താരം പങ്കുവെച്ച ചിത്രങ്ങളിലെ ബോളിവുഡ് സൂപ്പർതാര സാന്നിധ്യമാണ് ആരാധകരെ അമ്പരപ്പിക്കുന്നത്. 

നടൻ വിക്കി കൗശാലിനൊപ്പമായിരുന്നു മാളവികയുടെ ആഘോഷം. ഇരുവരും ബാല്യകാല സുഹൃത്തുക്കളാണ്. 'ബാല്യകാല സുഹൃത്തുക്കൾ, കുടുംബം, സ്വാദിഷ്ടമായ ഭക്ഷണം, ഒരുപാട് ചിരി, മികച്ച ഓണാഘോഷം' എന്ന അടിക്കുറിപ്പിലാണ് താരം ചിത്രം പങ്കുവെച്ചിരിക്കുന്നത്.  ഓണപ്പൂക്കളവും ഓണ സദ്യയും ഒരുക്കിയായിരുന്നു ആഘോഷം. കേരളീയ വേഷത്തിലാണ് എല്ലാവരും എത്തിയത്. 

എന്തായാലും ഇരുവരുടേയും സൗഹൃദം ആരാധകരെ അമ്പരപ്പിച്ചിരിക്കുകയാണ്. വിക്കി കൗശാലിന്റെ സുഹൃത്താണോ എന്നു ചോദിച്ചുകൊണ്ട് നിരവധി കമന്റുകളാണ് പോസ്റ്റിന് അടിയിൽ വരുന്നത്. വിക്കി കൗശാലും ഓണാഘോഷത്തിന്റെ ചിത്രങ്ങൾ പങ്കുവെച്ചിരുന്നു. ബോളിവുഡില്‍ അടക്കം ഒട്ടേറെ സിനിമകളുടെ ഛായാഗ്രാഹണം നിര്‍വഹിച്ച മലയാളി ക്യാമറാമാനും മാളവികയുടെ അച്ഛനുമായ കെ യു മോഹനനും വിക്കി കൗശലിന്റെ അച്ഛനും ആക്ഷൻ കൊറിയോഗ്രാഫറുമായി ഷാം കൗശലും കുടുംബസുഹൃത്തക്കളാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കെ മുരളീധരന്‍ 20,000ല്‍ പരം വോട്ടിന് ജയിക്കും; ഇരുപത് സീറ്റുകളും നേടുമെന്ന് കെപിസിസി

അഭ്യൂഹങ്ങള്‍ക്ക് വിരാമം, അര്‍വിന്ദര്‍ സിങ് ലവ്‌ലി ബിജെപിയില്‍ ചേര്‍ന്നു

''അക്കേഷ്യ മരങ്ങളില്‍ കയറിയിരുന്നു കിളികള്‍ പ്രഭാതവന്ദനം പാടുന്നു. ഒരു കൂട്ടം ജിറാഫുകള്‍ പുള്ളിക്കൊടികളുയര്‍ത്തി ജാഥ തുടങ്ങി''

ബസ് ഓടിച്ചത് യദു തന്നെ; ഇപ്പോൾ അദ്ദേഹത്തിന്റെ ഓർമ്മ തിരിച്ചു കിട്ടിക്കാണുമെന്ന് റോഷ്ന

ദിവസേന 40 ടെസ്റ്റുകള്‍, പഴക്കമുള്ള വാഹനങ്ങള്‍ മാറ്റാന്‍ സമയം അനുവദിച്ചു, ഉത്തരവിറക്കി ഗതാഗതവകുപ്പ്