ചലച്ചിത്രം

'ഇതിന് പണം വേണ്ട, സ്നേഹം മാത്രം മതി'; ഇന്ദ്രൻസ് ചേട്ടാ എന്ത് പാവമാണ് നിങ്ങൾ, കുറിപ്പ്

സമകാലിക മലയാളം ഡെസ്ക്

സ്ക്രീനിൽ ആരാധകരെയും ജീവിതത്തിൽ സഹപ്രവർത്തകരെയുമൊക്കെ അമ്പരപ്പിക്കുകയാണ് നടൻ ഇന്ദ്രൻസ്. നിർമാതാവ് എൻ എം ബാദുഷയുടെ ഇന്ദ്രൻസിനെക്കുറിച്ചുള്ള കുറിപ്പാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. അഭിനയതിരക്കുകൾക്കിടയിൽ തന്റെ 'മെയ്ഡ് ഇൻ കാരവാൻ' എന്ന സിനിമയിൽ രാത്രി വരെ മടി കൂടാതെ അഭിനയിക്കുകയും പ്രതിഫലം കൊടുത്തപ്പോൾ സ്നേഹത്തോടെ വിസ്സമ്മതിക്കുകയുമായിരുന്നു ഇന്ദ്രൻസ് എന്ന് ബാദുഷ പറയുന്നു. ഇതിന് പണം വേണ്ട, സ്നേഹം മാത്രം മതിയെന്നാണ് ഇന്ദ്രൻസ് പറഞ്ഞത്. 

ബാദുഷയുടെ കുറിപ്പ്

ഹോമിൽ നിന്നും എന്റെ മെയ്ഡ് ഇൻ കാരവാനിൽ വന്ന് എന്റെ സിനിമയെ പൂർണതയിൽ എത്തിച്ചു.  ഇന്ദ്രൻസ് ചേട്ടാ എന്ത് പാവമാണ് നിങ്ങൾ. 
രാവിലെ ഏഴു മുതൽ ഉച്ചകഴിഞ്ഞ് രണ്ടു വരെ മറ്റൊരു സിനിമയിൽ അഭിനയിച്ച ശേഷമാണ് എൻ്റെ സിനിമയുടെ സെറ്റിൽ അദ്ദേഹമെത്തിയത്.  എത്തിയ ഉടൻ ഒരു വിശ്രമവുമില്ലാതെ രാത്രി ഒമ്പതര വരെ ഞങ്ങളുടെ സെറ്റിൽ അദ്ദേഹം അഭിനയിച്ചു.
ഷൂട്ടിംങ്ങ് കഴിഞ്ഞ് ഞാൻ കൊടുത്ത പാരിതോഷികം സ്വീകരിക്കാതെ അദ്ദേഹം പറഞ്ഞു, ഇതു ബാദുജിയുടെ ഭാര്യ നിർമ്മിക്കുന്ന, സ്വന്തം കുടുംബത്തിൽ നിന്നുള്ള ചിത്രമല്ലെ ഇതിന് എനിക്ക് നിങ്ങളുടെ സ്നേഹം മാത്രം മതി . ആസ്നേഹത്തിനുമുന്നിൽ എന്റെ കണ്ണുകൾ നിറഞ്ഞു പോയി...
ഹോമിൽ നിങ്ങളെന്നെ കരയിപ്പിച്ചു. ഇപ്പോൾ നേരിട്ട് വന്ന് ജീവിതത്തിൽ സ്നേഹം കൊണ്ട് കരയിപ്പിക്കുന്നു,
നന്ദി ഇന്ദ്രൻസ് ചേട്ടാ..

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി