ചലച്ചിത്രം

വിഎ ശ്രീകുമാറിനൊപ്പം വീണ്ടും മോഹൻലാൽ, ബോളിവുഡ് ചിത്രത്തിൽ രൺ​ദീപ് ഹൂഡയും

സമകാലിക മലയാളം ഡെസ്ക്

ടിയൻ സിനിമയ്ക്കു ശേഷം വിഎ ശ്രീകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലും മോഹൻലാൽ നായകനാവുമെന്ന് റിപ്പോർട്ടുകൾ. ബോളിവുഡിൽ ഒരുക്കുന്ന ചിത്രത്തിൽ രൺദീപ് ഹൂഡയും പ്രധാന വേഷത്തിലെത്തും. വിഎ ശ്രീകുമാർ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണിത്. 

മാപ്പിള ഖലാസികളുടെ കഥയാണ് ചിത്രം പറയുന്നത്. ഫോക്‌സ് സ്റ്റാര്‍ സ്റ്റുഡിയോസാണ് നിര്‍മാണം. സെപ്തംബറില്‍ സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നും അഭ്യൂഹമുണ്ട്. എന്നാൽ ചിത്രത്തെക്കുറിച്ച് സ്ഥിരീകരണമായിട്ടില്ല. 

ഒന്‍പത് വര്‍ഷങ്ങൾക്കു ശേഷം മോഹൻലാൽ അഭിനയിക്കുന്ന ഹിന്ദി ചിത്രമാകും ഇത്.  പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത തേസിലാണ് മോഹന്‍ലാല്‍ അവസാനമായി അഭിനയിച്ചത്. പൃഥ്വിരാജ് സംവിധാനം ചെയ്ത ബ്രോ ഡാഡിയാണ് മോഹന്‍ലാലിന്റെ പുതിയ ചിത്രം. കൂടാതെ ജിത്തു ജോസഫിന്റെ 12TH മാൻ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങും പുരോ​ഗമിക്കുകയാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സുഹൃത്തിന്റെ വിവാഹത്തിനായി എത്തി; കന്യാകുമാരിയില്‍ അഞ്ച് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ കടലില്‍ മുങ്ങിമരിച്ചു

ക്രിക്കറ്റ് കളിക്കിടെ പന്ത് വന്നടിച്ചത് ജനനേന്ദ്രിയത്തില്‍; 11കാരന്‍ മരിച്ചു

'എന്തൊരു സിനിമയാണ്, മസ്റ്റ് വാച്ച് ഗയ്‌സ്'; ആവേശത്തെ പ്രശംസിച്ച് മൃണാല്‍ താക്കൂര്‍

കൊടും ചൂട്; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടും; പാലക്കാട് ജില്ലയില്‍ ബുധനാഴ്ച വരെ നിയന്ത്രണം തുടരും

75ലക്ഷം രൂപയുടെ ഭാ​ഗ്യം കൊല്ലത്ത് വിറ്റ ടിക്കറ്റിന്; വിൻ വിൻ ലോട്ടറി ഫലം പ്രഖ്യാപിച്ചു