ചലച്ചിത്രം

പൊലീസ് വേഷത്തിൽ ഉർവശി, ഒപ്പം സൗബിനും; ‘ഒരു പൊലീസുകാരന്റെ മരണം’ ഒരുങ്ങുന്നു

സമകാലിക മലയാളം ഡെസ്ക്

ർവശി പൊലീസ് ഉദ്യോ​ഗസ്ഥയായി എത്തുന്ന സിനിമ ഒരുങ്ങുന്നു. ‘ഒരു പൊലീസുകാരന്റെ മരണം’ എന്നു പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത്  നവാഗതയായ രമ്യ അരവിന്ദാണ്. ഉർവശിക്കൊപ്പം സൗബിൻ ഷാഹിറും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. 

ഏറെ നാളുകൾക്ക് ശേഷം ഉർവശി പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് ഇത്. ഒരു പൊലീസുകാരന്റെ ദുരൂഹ സാഹചര്യത്തിലുള്ള മരണവും അതിനെ തുടര്‍ന്നുള്ള സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. ചിത്രം ഡാർക് ത്രില്ലർ അല്ലെങ്കിലും മർഡർ മിസ്റ്ററിയാണ്. സംവിധായകൻ ശ്യാമപ്രസാദിന്റെ സഹ സംവിധായക ആയിരുന്നു രമ്യ ഋതു, ഇലക്ട്ര, അരികെ, ഇംഗ്ലിഷ്, ആർട്ടിസ്റ്റ് എന്നീ ചിത്രങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. അഞ്ജലി മേനോൻ സംവിധാനം ചെയ്ത ബാംഗ്ലൂർ ഡേയ്സിന്റെ ചീഫ് അസ്സോസിയേറ്റും ആയിരുന്നു രമ്യ. 

വൈശാഖ് സിനിമാസിന്റെയും, റയൽ ക്രിയേഷൻസിന്റെയും ബാനറിൽ വൈശാഖ് രാജൻ ആണ് ചിത്രം നിർമിക്കുന്നത്. ബിനു പപ്പു, കോട്ടയം രമേഷ്, തെസ്നി ഖാൻ, മുത്തുമണി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ.ജനുവരി പകുതിയോടെയാണ് സിനിമയുടെ ചിത്രീകരണം ആരംഭിക്കുക. വാഗമണ്‍ ആയിരിക്കും ലൊക്കേഷന്‍. ഷെഹനാദ് ജലാലാണ് ഛായാഗ്രാഹകന്‍. സംഗീതം - ജസ്റ്റിന്‍ വര്‍ഗ്ഗീസ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - ഡിക്‌സണ്‍ പൊടുത്താസ്, മേക്കപ്പ് - ജോ കൊരട്ടി, വസ്ത്രാലങ്കാരം - ബ്യുസി ബേബി ജോണ്‍, കലാസംവിധാനം - ഗോകുല്‍ ദാസ്, ശബ്ദമിശ്രണം - വിഷ്ണു ഗോവിന്ദ്, ശ്രീ ശങ്കര്‍. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലയാള സിനിമയുടെ 'സുകൃതം'; സംവിധായകന്‍ ഹരികുമാര്‍ അന്തരിച്ചു

അപകടമുണ്ടായാല്‍ പൊലീസ് വരുന്നതുവരെ കാത്തു നില്‍ക്കണോ ?; അറിയേണ്ടതെല്ലാം

ഹാക്കര്‍മാര്‍ തട്ടിപ്പ് നടത്തിയേക്കാം; ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് സുരക്ഷാ മുന്നറിയിപ്പ്

'കുഴല്‍നാടന്‍ ശല്യക്കാരനായ വ്യവഹാരി';ആരോപണം ഉന്നയിച്ചവര്‍ മാപ്പുപറയണമെന്ന് സിപിഎം

ക്രിക്കറ്റ് കളിക്കിടെ പന്ത് വന്നടിച്ചത് ജനനേന്ദ്രിയത്തില്‍; 11കാരന്‍ മരിച്ചു