ചലച്ചിത്രം

'ഭീമന്റെ വഴി ഒരു ഭീമൻ നാഗശലഭം'; ലൊക്കേഷനിലെത്തിയ അതിഥിയുടെ വിഡിയോ പങ്കുവച്ച് കുഞ്ചാക്കോ ബോബൻ 

സമകാലിക മലയാളം ഡെസ്ക്

ഷൂട്ടിങ്ങിന്റെ ഇടവേളയിൽ എത്തിയ അതിഥിക്കൊപ്പം പങ്കുവച്ച കുറച്ച് നിമിഷങ്ങൾ സോഷ്യൽമീഡിയയിൽ പങ്കുവച്ചിരിക്കുകയാണ് നടൻ കുഞ്ചാക്കോ ബോബൻ. നാഗശലഭമാണ് ലൊക്കേഷനിലെത്തി ചാക്കോച്ചന്റെ കാലിൽ സ്ഥാനംപിടിച്ചത്. കൗതുകത്തോടെ ശലഭത്തെ വീക്ഷിക്കുന്ന താരത്തെയാണ് വിഡിയോയിൽ കാണാൻ കഴിയുക. 

നാ​ഗശലഭത്തിന്റെ ചിറകുകളിലെ പ്രത്യേകത സസൂക്ഷ്മം നിരീക്ഷിക്കുകയും ഇത് മറ്റുള്ളവർക്ക് ചൂണ്ടിക്കാണിക്കുകയുമാണ് താരം. ചിറകുവീതിയിൽ മൂന്നാംസ്ഥാനത്തുള്ള അറ്റ്‌ലസ് മോത്ത് അഥവാ നാഗശലഭം ആണ് വിഡിയോയിലുള്ളത്. ഭീമന്റെ വഴി ഒരു ഭീമൻ നാഗശലഭം എന്ന് കുറിച്ചാണ് താരം വിഡിയോ പങ്കുവച്ചിരിക്കുന്നത്. 

കൈയിൽ ഒതുങ്ങാത്തത്ര വലുപ്പം

24 സെന്‌റിമീറ്റർ വരെ വീതിയുള്ള ചിറകുകൾ അറ്റ്‌ലസ് മോത്തിനുണ്ട്. കൈയിൽ വച്ചാൽ ഒതുങ്ങാത്തത്ര വലുപ്പം ഇവയ്ക്കുണ്ട്. തെക്കൻ ഏഷ്യ, കിഴക്കൻ ഏഷ്യ, തെക്കുകിഴക്കൻ ഏഷ്യ എന്നിവിടങ്ങളിലെ വനാന്തരങ്ങളാണ് ഇവയെ പ്രധാനമായും കാണാറുള്ളത്. 

ഒന്നോ രണ്ടോ ആഴ്ചകൾ മാത്രം ആയുസ്സ്

ചുവപ്പ് കലർന്ന ചെമ്പൻ നിറമാണ് ഇവയുടെ ചിറകുകൾക്ക്. കറുപ്പ്, വെള്ള, പിങ്ക്, പർപ്പിൾ നിറങ്ങളിലുള്ള വരകളും അടയാളങ്ങളും ശരീരത്തിൽ കാണാൻ കഴിയും. അതേസമയം ചിറകുകളെ അപേക്ഷിച്ച് ഇവയുടെ ശരീരത്തിനു വലുപ്പം കുറവാണ്. ഒന്നോ രണ്ടോ ആഴ്ചകൾ മാത്രമേ ഇവയ്ക്ക് ആയുസ്സുള്ളു എന്നതാണ് മറ്റൊരു വസ്തുത. കൊക്കൂൺ വിരിഞ്ഞ് ശലഭമായിക്കഴിഞ്ഞാൽ പിന്നെയിവ ഭക്ഷണം കഴിക്കാറില്ല. ഇതിനാൽ തന്നെ ഊർജം സംരക്ഷിക്കാനായി പരമാവധി പറക്കാതിരിക്കാനാണ് ഇവ ശ്രമിക്കുക. ആൺ-പെൺ ശലഭങ്ങൽ ഇണചേർന്നു മുട്ടയിട്ടുകഴിഞ്ഞാൽ ശലഭങ്ങൾ ചാവും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

രാജകീയം, അതിസുന്ദരിയായി ചക്കി: താരപുത്രിയുടെ ആറ് വെഡ്ഡിങ് ലുക്കുകൾ

എസ് രാജേന്ദ്രനെ സന്ദര്‍ശിച്ച് ബിജെപി നേതാക്കള്‍; 'സന്ദര്‍ശനത്തില്‍ രാഷ്ട്രീയമില്ല'

13 ദിവസത്തെ കാത്തിരിപ്പ്; ദുബായില്‍ മരിച്ച പ്രവാസിയുടെ മൃതദേഹം വിട്ടുനല്‍കി

'അതെ, ഞാനൊരു പെണ്‍കുട്ടിയാണ്'; ഛത്തീസ്ഗഡിലെ കോണ്‍ഗ്രസ് നേതാവ് രാധിക ഖേര രാജിവെച്ചു